റംബൂട്ടാനിലും വൈവിധ്യമാർന്ന ചക്ക ഇനങ്ങളാലും കേരളീയ കാർഷികരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച കാഞ്ഞിരപ്പള്ളി ഹോംഗ്രോൺ ബയോടെക്കിൻ്റെ പുതിയ ചുവടുവയ്പ്. Homegrown introduces seedless jack
ചക്ക എന്നത് ഇനിമുതൽ അനായാസം ഒരു ആപ്പിൾ മുറിക്കുന്ന ലാഘവത്തിൽ കഷണങ്ങളാക്കാം എന്ന ഒരു പഴവർഗം ആയിരിക്കുന്നു.
ഇതിനു കാരണം ഹോംഗ്രോൺ ബയോടെക്കിൻ്റെ പുത്തൻ കണ്ടുപിടുത്തമാണ്.
ഒരു സാധാരണ പ്രായമായ വീട്ടമ്മയ്ക്ക് പോലും ഇനി മുതൽ അനായാസം ചക്കയെ കഷണങ്ങളാക്കി മാറ്റാം.
കുരുവും അരക്കും ഇല്ലാത്ത ചക്ക തൈകൾ വിപണിയിലിറക്കി ഒരു പുത്തൻ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഹോംഗ്രോൺ ബയോടെക്ക്.
ഇതിനാൽ ഇനിമുതൽ ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങൾ അനായാസം ഉണ്ടാക്കാനും കർഷകർക്ക് വൻ ലാഭമുണ്ടാക്കാനും സഹായകമാകുമെന്ന ഒരു വിപ്ലവം തന്നെയാണ് ഈ ഒരു ചക്ക വിപണിയിലെത്തിച്ചു കൊണ്ട് ഹോംഗ്രോൺ ബയോടെക്ക് അർത്ഥമാക്കുന്നത്
കാർഷിക രംഗത്ത് വലിയ വിപ്ലവം തന്നെ സൃഷ്ടിക്കാൻ പോകുന്ന സീഡ് ഫ്രീ ജാക്കെന്ന പുതിയ ഇനമാണ് ഇവർ രംഗത്തിറക്കിയിരിക്കുന്നത്. പേരിൽ സൂചിപ്പിക്കുന്നതു പോലെ തന്നെ കുരുവില്ല എന്നത് തന്നെ പ്രധാന പ്രത്യേകത. മാത്രവുമല്ല അരക്കും ചകിണിയും ഒട്ടുമില്ല. അതു കൊണ്ട് തന്നെ ഫ്ലാറ്റുകളിലും മറ്റും കൈകാര്യം എളുപ്പവുമാണ്. വാണിജ്യാടിസ്ഥാനത്തിൽ ഏറെ സാധ്യത കല്പിക്കപ്പെടുന്ന ഇനം കൂടിയാണ് ഇവ. ശീതികരണത്തിലൂടെ ദീർഘനാൾ പഴം സൂക്ഷിക്കാൻ കഴിയും എന്നതും മറ്റൊരു പ്രത്യേകത.
"വിയ്റ്റാനാമീസ് ഇനമായ സീഡ് ഫ്രീ ജാക്കിൽ നിന്ന് പത്ത് മുതൽ 15 കിലോയോളം തൂക്കം വരുന്ന ചക്കകൾ ലഭിക്കും.
പ്രതിരോധശേഷി കൂടുതലാണ് എന്നതിനാൽ കേട് വന്ന് നശിക്കാനുള്ള സാധ്യതയും കുറവാണ്. "സീഡ് ഫ്രീ ജാക്കിൻ്റെ ഫലവും അധിമധുരമുള്ളതു തന്നെ."
ഇടത്തരം വലുപ്പം മാത്രമുള്ള മരമായതിനാൽ നിരകൾക്കിടയിലും വരികൾക്കിടയിലും ഇരുപതടി വീതം അകലം കൊടുത്ത് കൃഷി ചെയ്യാനാകും എന്നതും എൺപത് ശതമാനവും ഭക്ഷ്യയോഗ്യമാണ് എന്നതും സീഡ് ഫ്രീ ജാക്കിൻ്റെ കാര്യത്തിൽ വാണിജ്യാടിസ്ഥാനത്തിനുള്ള കൃഷിയുടെ സാധ്യത വർധിപ്പിക്കുന്നു.
ഹോംഗ്രോൺ മാനേജിംഗ് ഡയറക്ടർ ജോസ് ജേക്കബ്ബ് പറയുന്നത് കേൾക്കുക.
സീഡ് ഫ്രീ ജാക്ക് കൂടാതെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന ഏഴോളം പ്ലാവുകളുടെ തൈകൾ കാഞ്ഞിരപ്പള്ളി ഹോംഗ്രോൺ ബയോടെക്ക് വില്പന നടത്തി വരുന്നുണ്ട്.
ഇതിൽ പ്രധാനം വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തപ്പെടുന്ന വിയറ്റ്നാം സൂപ്പർ ഏർലി ഇനത്തിൽ പെട്ട പ്ലാവാണ്.നിബിഡ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായമാണ് ഇവ .ഒരു ഏക്കറിൽ 430 മരം വരെ കൃഷി ചെയ്യാനാകും.നാല്പത് മുതൽ അറുപത് ടൺ വരെ വിളവ് നേടാൻ കഴിയും.
ജാക്ക് ചുങ്കപ്പുര സോഫ്റ്റ് ,കുഴ ഇനത്തിൽ പെട്ട മറ്റൊരു പ്ലാവാണ്.
ചിപ്സ് ഉണ്ടാക്കാനും, പഴുപ്പിച്ച് ഉപയോഗിക്കാനും ഇതിൻ്റെ ചക്ക ഏറെ ഉത്തമം.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ കാലാവസ്ഥയ്ക്കും അനുയോജ്യമാണ് ജാക്ക് J 33. മുന്നൂറ് മുതൽ 400 കിലോ വരെ ഫലം ലഭിക്കുന്ന ഇവ പ്ലാവുകളിലെ ചാമ്പ്യൻ തന്നെ.
കോട്ടയം കുമരകത്തുള്ള കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ചെടുത്ത ജാക്ക് പത്താമുട്ടം, സദാനന്ദപുരത്തുള്ള കൃഷി വിജ്ഞാന കേന്ദ്രം വികസിപ്പിച്ചെടുത്ത
ജാക്ക് സിന്ദൂർ എന്നിവയും വാണിജ്യ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമാണ്. വിവിധ ഇനങ്ങളിൽ പെട്ട പ്ലാവിൻ തൈകൾ ലഭ്യമാക്കുന്നതിലൂടെ റബ്ബർ വിലയിടിവിൽ നട്ടം തിരിയുന്ന കർഷകന് പ്ലാവിൻ കൃഷിയിലൂടെ വലിയ സാധ്യതകൾ തുറന്നിടുകയാണ് കാഞ്ഞിരപ്പള്ളി ഹോംഗ്രോൺ ബയോടെക്ക്.
Share your comments