<
  1. News

പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി മാറണം - മന്ത്രി പി പ്രസാദ്

പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി കേരളത്തിൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും പൂപ്പൊലി അതിനുള്ള ഊർജസ്രോതസ്സായി മാറണമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് . അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ എട്ടാമത് പുഷ്പമേള പൂപ്പൊലി ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Meera Sandeep
പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി മാറണം - മന്ത്രി പി പ്രസാദ്
പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി മാറണം - മന്ത്രി പി പ്രസാദ്

വയനാട്: പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി കേരളത്തിൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും പൂപ്പൊലി അതിനുള്ള ഊർജസ്രോതസ്സായി മാറണമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ എട്ടാമത് പുഷ്പമേള പൂപ്പൊലി ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പുഷ്പ കൃഷികൾ വ്യാപിപ്പിക്കുന്നതിനും സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കൃത്യമായ സംവിധാനം കേരളത്തിൽ ഒരുങ്ങുന്നുണ്ട്. കേരള അഗ്രോ ബിസിനസ്സ് കമ്പനി ഇതിന് താൽപര്യം കാണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ മൂല്യവർധിത ഉത്പനങ്ങൾക്കായി മൂല്യവർധിത കൃഷി, ഉത്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം എന്നിവ ലക്ഷ്യം വെച്ച് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും.

കഴിഞ്ഞ വർഷം അവസാനമാണ് കേരള അഗ്രോ ബിസിനസ്സ് കമ്പനിക്ക് പ്രത്യക അംഗീകാരം ലഭിച്ചത്. കാബ് കോയുടെ പ്രവർത്തനവും ഈ വർഷം ആരംഭിക്കും. ഇത് കേരത്തിന്റെ കാർഷക മേഖലയിൽ വലിയ മുതൽകൂട്ടാകുമെന്നും പൂകൃഷിക്കും പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു. പൂകൃഷി വിപുലികരിച്ച് ലാഭം മെച്ചപ്പെടുത്തുന്നതിനും പുതിയ പൂകൃഷികൾ ആരംഭിക്കുന്നതിനും കർഷകർക്ക് പിൻബലവും പിന്തുണയും നൽകാൻ വേണ്ടിയാണ് പൂപ്പൊലി സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നമ്മുടെ നാടിന്റെ സവിശേഷതയുള്ള പ്രത്യേകമുള്ള പൂക്കൾ അനേകായിരം പേരെ അകർഷിക്കുന്നുണ്ട്. രാജ്യത്തിന് അകത്തും പുറത്തും നിന്നുമുള്ള നിരവധിയാളുകൾ എത്തിയതിന്റെ ഉദാഹരമാണ് മുൻകാലങ്ങളിൽ നടന്ന പൂപ്പൊലിയെന്നും മന്ത്രി പറഞ്ഞു. ഐ.സി ബാലകൃഷ്ണൻ എം.എൽ എ അധ്യക്ഷത വഹിച്ചു .

ജനുവരി 15 വരെയാണ് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പൊലി നടക്കുന്നത്. ഡാലിയ, സൂര്യകാന്തി, ഗ്ലാഡിയോലസ്, ആസ്റ്റർ, മാരിഗോൾഡ്, പെറ്റൂണിയ, ഡെൻഫീനിയ, പാൻസി, ട്യൂബ് റോസ്, സാൽവിയ, ഫ്ലോക്‌സ്, ഡയാന്തസ്, ഓർക്കിഡുകൾ, കാക്ടസുകൾ എന്നിവയുടെ പുഷ്പോദ്യാനങ്ങൾ, പുഷ്‌പാലങ്കാരങ്ങൾ, ‘കൃഷി ഉയരങ്ങളിലേയ്ക്ക്’എന്ന സന്ദേശം നൽകുന്ന ലംബ നിർമ്മിതികൾ (വെർട്ടിക്കൽ ഗാർഡനുകൾ) തുടങ്ങിയവയാണ് പുഷ്പമേളയുടെ പ്രധാന ആകർഷണങ്ങൾ. ഇതോടൊപ്പം നൂതന സാങ്കേതിക വിദ്യകളുടെയും, മികച്ചയിനം വിത്ത്/നടീൽ വസ്‌തുക്കളുടെയും, കാർഷികോത്പന്നങ്ങളുടെയും പ്രദർശന-വിപണന മേളയും ഉണ്ടായിരിക്കും.

മേളയിൽ വിവിധ സർക്കാർ അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും, കർഷകർ, സംരംഭകർ എന്നിവരുടെയും സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കാർഷിക സെമിനാറുകൾ കുട്ടികൾക്കായുള്ള കലാമത്സരങ്ങൾ, വിനോദോപാധികൾ, ഫുഡ് കോർട്ട്, പെറ്റ് ഷോ, സായാഹ്നങ്ങളിൽ കലാസാംസ്ക്കാരിക പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ചടങ്ങിൽ രാഹുൽ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ ഹഫ്സത്ത്, ഷീല പുഞ്ചവയൽ, കെ. ഇ വിനയൻ, കേരള കാർഷിക സർവ്വകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റെൻഷൻ ഡോ.ജേക്കബ് ജോൺ , കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക് , കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ എ.സക്കീർ ഹുസൈൻ, കെ.എ.യു സ്റ്റുഡന്റ്സ് വെൽഫെയർ ഡയറക്ടർ ഡോ.ഇ ജി രഞ്‌ജിത് കുമാർ, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. സി.കെ യാമിനി വർമ്മ തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, ജനപ്രധിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

English Summary: Horticulture should become a cultivation of pleasure and profit - Minister

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds