ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങി വയനാട് ജില്ലയിലെ മുഴുവന്‍ ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന് ഫുഡ് സേഫ്ടി കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കമ്മീഷണർ അറിയിച്ചു.
ജില്ലയിലെ ചില ഭക്ഷണ വിതരണ സ്ഥാപനങ്ങളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഫുഡ്‌സേഫ്റ്റി ലൈസന്‍സ്, രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. സ്ഥാപനത്തിലെ ഭക്ഷണപദാര്‍ത്ഥം കൈകാര്യംചെയ്യുന്ന എല്ലാ ജീവനക്കാരും മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റെടുത്തിരിക്കണം. ഭക്ഷ്യശാലകളില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ കെമിക്കല്‍, മൈക്രോ ബയോളജി ടെസ്റ്റ് റിപ്പോര്‍ട്ട് ആറുമാസത്തിലൊരിക്കല്‍ പുതുക്കിയിരിക്കണം.
അല്‍ഫാം, ഷവര്‍മ തുടങ്ങിയ ഭക്ഷ്യവിഭവങ്ങള്‍ ശരിരായ താപനിലയില്‍ പാകം ചെയ്തതാണെന്ന് ഉറപ്പു വരുത്തണം. മയോണൈസ് പോലുള്ളവ ഒരോമണിക്കൂര്‍ ഇടവിട്ട് തയ്യാറാക്കി കൃത്യമായ താപനിലനിലയില്‍ സൂക്ഷിക്കണം. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാന്‍ നല്‍കണം. പാകം ചെയ്ത ഭക്ഷണം 2 മണിക്കൂറില്‍ കൂടുതല്‍ സമയം സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കരുത്.
ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്ന വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. കൊണ്ടുപോകുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ആവശ്യമുളള ഊഷ്മാവ് നിലനിര്‍ത്താനുള്ള സൗകര്യം ഭക്ഷ്യ കണ്ടൈനര്‍ക്ക് ഉണ്ടായിരിക്കണം. കൂടാതെ വാഹനത്തിന് ഫുഡ്‌സേഫ്റ്റി രജിസ്‌ട്രേഷന്‍, ലൈസന്‍സ് നേടിയിരിക്കണം. പാഴ്‌സല്‍ വില്‍പ്പന നടത്തുമ്പോള്‍ തീയ്യതി, തയ്യാറാക്കിയ സമയം, എത്ര സമയത്തിനുളളില്‍ ഉപയോഗിക്കണമെന്ന വിവരം എന്നിവ രേഖപ്പെടുത്തണം.
ഭക്ഷ്യ സ്ഥാപനത്തിലെ പാഴ്വസ്തുക്കള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ പാചകം, വിതരണം ചെയ്യുന്ന സ്ഥലത്ത് നിന്നും മാറ്റി അടച്ച് സൂക്ഷിക്കണം. പാചകം ചെയ്യുന്നവരും, വിതരണം ചെയ്യുന്നവരും ഹെയര്‍ നെറ്റ് നിര്‍ബന്ധമായും ധരിക്കണം. സ്ഥാപനത്തിനകത്തും, പരിസരത്തും ഈച്ച, പ്രാണികള്‍, എലി എന്നിവ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. മത്സ്യം, മാംസം, പലചരക്ക് സാധനങ്ങള്‍ മുതലായവ ഫുഡ്‌സേഫ്റ്റി ലൈസന്‍സ്, രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്നും മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്ന അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെളളം ശേഖരിക്കാന്‍ സംഭരണികള്‍ വൃത്തിയായി കഴുകി അടച്ച് സൂക്ഷിക്കണം. ചീഞ്ഞതും കേടായതുമായ മത്സ്യം, മാംസം, പച്ചക്കറികള്‍ എന്നിവ പാചകത്തിനായി ഉപയോഗിക്കരുതെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: UPI Transaction: 14 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടത്തി ഇന്ത്യയിലെ യുപിഐ ഉപഭോക്താക്കൾ
Share your comments