<
  1. News

കർഷകപുത്രന് New York’s Cornell University യുടെ 100% Scholarship

ഉത്തർ പ്രദേശിലെ ലഖിമ്പുർ ഖെരിയിലെ ഒരു കർഷകൻറെ മകൻ അനുരാഗ് തിവാരിയ്ക്ക് CBSE Class 12th exam ൽ 98.2% ലഭിച്ചു. അതിശയിപ്പിക്കുന്ന വേറൊരു കാര്യം, അനുരാഗിന് New York’s Cornell University യുടെ 100% scholarship ഉം ലഭിച്ചു. കോവിഡ് മഹാമാരികൊണ്ട് അധികം യൂണിവേഴ്സിറ്റികളും ഓൺലൈൻ ക്ലാസ് നടത്തുന്നതിനാൽ, അനുരാഗും Cornell university യുടെ സെപ്റ്റംബർ 1 നു ആരംഭിക്കുവാൻ പോകുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.

Meera Sandeep
CBSE board exam 2020
CBSE board exam 2020

ഉത്തർ പ്രദേശിലെ ലഖിമ്പുർ ഖെരിയിലെ ഒരു കർഷകൻറെ മകൻ അനുരാഗ് തിവാരിയ്ക്ക് CBSE Class 12th exam ൽ 98.2% ലഭിച്ചു. അതിശയിപ്പിക്കുന്ന വേറൊരു കാര്യം, അനുരാഗിന്‌  New York’s Cornell University യുടെ 100% scholarship ഉം ലഭിച്ചു.

കോവിഡ് മഹാമാരികൊണ്ട് അധികം യൂണിവേഴ്സിറ്റികളും ഓൺലൈൻ ക്ലാസ് നടത്തുന്നതിനാൽ, അനുരാഗും Cornell university യുടെ സെപ്റ്റംബർ 1 നു ആരംഭിക്കുവാൻ പോകുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.

നാലു വർഷങ്ങൾ മുൻപുവരെ അനുരാഗ് താമസിക്കുന്ന ഗ്രാമത്തിൽ ഇലെക്ട്രിസിറ്റി ഇല്ലായിരിരുന്നുവെന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.  Humanities വിദ്യാർത്ഥിയായ അനുരാഗ് Economics & History ൽ തികച്ചും 100 മാർക്കും, 99 Political Science ലും 97 English ലും നേടി. Mathematics ൽ നേടിയ 95 മാർക്ക് അനുരാഗിൻറെ ഏറ്റവും കുറഞ്ഞ മാർക്കാണ്.

Humanities എടുക്കാൻ തീരുമാനിച്ച അനുരാഗിനെ ആരും support ചെയ്തിരുന്നില്ല. അത് ആൺകുട്ടികൾക്ക് ചേർന്ന subject അല്ല എന്നാണ് അവരുടെ വാദം. Cornell University ൽ  Economics, Mathematics എന്നിവയാണ് അനുരാഗ് എടുത്ത subjects.

അനുരാഗിൻറെ പിതാവ് കർഷകനും, മാതാവ് വീട്ടമ്മയുമാണ്. തൻറെ വില്ലേജായ സരസനിലെ ഒരു primary school ളിലാണ്  അനുരാഗ് പഠിച്ചത്.  ആറാം ക്ലാസ്സിൽ entrance test പാസ്സായ അനുരാഗിന്‌  സിതാപുരിലുള്ള Vidya Gyan ൽ admission ലഭിച്ചു.  UP ലുള്ള, പഠനത്തിൽ  മുന്നിലും എന്നാൽ  സാമ്പത്തികമായി പഠനം തുടരാൻ  സാധിക്കാത്തവരേയുമാണ് Vidya Gyan academy സഹായിക്കുന്നത്.

Vidya academy ൽ ചേരാൻ സാധിച്ചത് അനുരാഗിൻറെ ജീവിതം മാറ്റിമറിച്ചു. കൂടാതെ, തന്റെ മാതാപിതാക്കളുടേയും, മൂന്ന് സഹോദരിമാരുടേയും കഠിനാധ്വാനവും. അവർക്കു സാധിക്കാത്തതാണെങ്കിലും വീട്ടുകാർ എന്നും തനിക്ക് ലോകത്തിലെ No.1 വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ആഗ്രഹിച്ചുവെന്ന് അനുരാഗ് പറയുന്നു.

പതിനൊന്നാം ക്ലാസ്സിൽ SAT എടുത്ത അനുരാഗ് 1600 ൽ 1370 മാർക്ക് നേടി. അതിനുശേഷം Cornell university യിലേക്ക് അപേക്ഷ അയച്ചു. കഴിഞ്ഞ December ൽ മറുപടി ലഭിച്ചു. Projects, essays, എന്നിവ തയ്യാറാക്കുന്നതിന് school teachers സഹായിച്ചിരുന്നു.

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു തൻറെ ഗ്രാമത്തിലെത്തിയ അനുരാഗിൻറെ മേലെ ഒരുപാടു പ്രതീക്ഷകളാണ് ഗ്രാമക്കാർക്കുള്ളത്.

ക്രിക്കറ്റ് താരം M S Dhoni തൻറെ പ്രചോദനമാണെന്ന് അനുരാഗ് പറയുന്നു.

How a Farmer’s Son Gets 100% Scholarship to New York’s Cornell University?

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാൽപ്പത്തിയഞ്ച് വർഷം തരിശായി കിടന്ന ചാലാംപറമ്പ് പാടം ഇനി കതിരണിയും

English Summary: How a Farmer’s Son Gets 100% Scholarship to New York’s Cornell University?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds