വിദേശ രാജ്യങ്ങളിൽ വിനോദയാത്രയ്ക്കായി പോകുമ്പോൾ വിലപിടിപ്പുള്ള ക്യാമറ, സ്വർണ്ണാഭരണങ്ങൾ (Gold) എന്നിവ കൊണ്ടുപോകുന്നതിന് നിയമപരമായ തടസ്സം ഉണ്ടോ? (Legal certificate necessity)
ഇന്ത്യൻ കസ്റ്റംസ് നിയമമനുസരിച്ച് വിലപിടിപ്പുള്ള സാധനങ്ങളുമായി വിദേശയാത്രയ്ക്ക് പോകുമ്പോൾ കസ്റ്റംസിന്റെ പക്കൽനിന്നും എക്സ്പോർട്ട് സർട്ടിഫിക്കറ്റ് എടുക്കേണ്ടതാണ്. അത്തരം സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഒരിക്കൽ ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ High value സാധനങ്ങൾക്ക് തിരിച്ചു വരുമ്പോൾ ഡ്യൂട്ടി അടയ്ക്കേണ്ടതില്ല.
വിദേശത്തു നിന്നും വരുമ്പോൾ എത്ര രൂപയുടെ വിദേശ കറൻസി കൈവശം വയ്ക്കാം? (permission of foreign currency)
കൈവശം വയ്ക്കാവുന്ന വിദേശകറൻസിക്ക് പരിധിയില്ല. എന്നാൽ 5000 യുഎസ് ഡോളറോ തത്തുല്യമായ തുകയിൽ കൂടുതൽ കൈവശമുണ്ടെങ്കിൽ Currency Declaration Form, ഒപ്പിട്ടു നൽകേണ്ടതാണ്.
ഡ്യൂട്ടി അടക്കാതെ ഏത് വിഭാഗക്കാർക്കാണ് സ്വർണ്ണം കൊണ്ടുവരുവാൻ സാധിക്കുന്നത്? (Gold carrying capacity)
ഒരു വർഷത്തിൽ കൂടുതൽ വിദേശത്ത് താമസിച്ച ഒരു പുരുഷന് 50,000 രൂപയുടെയും, സ്ത്രീക്ക് ഒരു ലക്ഷം രൂപവരെ വില വരെയുള്ളതുമായ സ്വർണ്ണം വിദേശത്തുനിന്നും ഡ്യൂട്ടി ഇല്ലാതെ കൊണ്ടുവരുവാൻ സാധിക്കും.
വിദേശത്ത് പോകുമ്പോൾ ഇന്ത്യൻ കറൻസി എത്ര തുക വരെ കൊണ്ടുപോകാം? (Indian currency to abroad)
25,000 രൂപ വരെ ഒരാൾക്ക് കൊണ്ടുപോകാവുന്നതാണ്.
Share your comments