പൊതുവിതരണകേന്ദ്രങ്ങളില്‍ സബ്‌സിഡിയോടെ കിട്ടുന്ന ഭക്ഷ്യധാന്യങ്ങള്‍ നമുക്ക് കിട്ടണമെങ്കില്‍ റേഷന്‍ കാര്‍ഡ് നിർബന്ധമാണ്. പലകാരണങ്ങളാല്‍ റേഷന്‍ കാര്‍ഡ് എടുക്കാന്‍ സാധിക്കാത്തവര്‍ക്കും റേഷൻ കാർഡിൽ പേര് ചേര്‍ക്കാന്‍ പറ്റാത്തവര്‍ക്കുമെല്ലാം ഓണ്‍ലൈനായി അപേക്ഷ നല്‍കാനുളള സൗകര്യങ്ങളുണ്ട്.
എങ്ങനെ അപേക്ഷിയ്ക്കാം ?
റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇ റേഷന്‍ കാര്‍ഡിനായി അക്ഷയകേന്ദ്രങ്ങള്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്യാനായി 25 രൂപയും കാര്‍ഡിന് 50 രൂപയും ഉള്‍പ്പെടെ 75 രൂപയാണ് ഇതിനായി അപേക്ഷകര്‍ നല്‍കേണ്ടത്. ഈ അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ പരിശോധന നടത്തും.
ആവശ്യമായ രേഖകള്‍ ?
നിങ്ങള്‍ പ്രസ്തുത സ്ഥലവാസിയാണെന്ന് തെളിയിക്കുന്ന പഞ്ചായത്ത് അംഗത്തിന്റെയോ കൗണ്‍സിലറുടെയോ കത്ത്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സത്യവാങ്മൂലം, ഫോണ്‍ നമ്പര്‍ എന്നിവ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ആവശ്യമാണ്.
ഇ റേഷന്‍ കാര്‍ഡിന്റെ ഉപയോഗം ?
റേഷന്‍ കാര്‍ഡ് ആവശ്യമായി വരുന്നിടത്തൊക്കെ ഇ റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. റേഷന്‍ കാര്‍ഡ് പുസ്തകരൂപത്തിലല്ല എന്നൊരു വ്യത്യാസം മാത്രമേയുളളൂ.
പുതുതായി പേര് ചേര്‍ക്കാന്‍ ?
റേഷന്‍ കടയുടെ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, വേറെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഉടമയുടെ സമ്മതപത്രം എന്നിവ റേഷന്‍ കാര്‍ഡില്‍ പേര് പുതുതായി ചേര്‍ക്കുന്നതിന് ആവശ്യമാണ്.
അതുപോലെ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് കുടുംബാംഗങ്ങളുടെ ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം സത്യവാങ്മൂലം നല്‍കിയാല്‍ ഇ പോസ് മെഷിന്‍ വഴി പരിശോധിച്ച് സൗജന്യ റേഷന്‍ ലഭിയ്ക്കും.
കാര്‍ഡ് എപ്പോള്‍ ലഭിക്കും ?
ഓണ്‍ലൈനായുളള അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അംഗീകരിച്ചാലുടന്‍ പിഡിഎഫ് രൂപത്തിലുളള ഇ റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കുന്നതാണ്. പിഡിഎഫ് തുറക്കാനുളള പാസ്‌വേഡ് റേഷന്‍കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പരിലേക്ക് അയയ്ക്കും. കാര്‍ഡ് പ്രിന്റെടുത്ത് ഉപയോഗിക്കാം.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/news/aadhaar-should-be-linked-with-the-ration-card/
Share your comments