<
  1. News

2021ൽ പേർസണൽ ഫിനാൻസ് കൈകാര്യം ചെയ്യേണ്ടതിനെ കുറിച്ച്

2020ൽ നൂറ്റാണ്ടിലൊരിക്കൽ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് നമ്മൾ കടന്നു പോയി കൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ കൂട്ടായി നേരിട്ട പ്രതിസന്ധിയാണ് കൊവിഡ് 19. മനുഷ്യൻ പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കാനും സ്വയം ആരോഗ്യ പരിചരണം നടത്താനും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധ ചെലുത്താനും കൊവിഡ് കാരണമായി.

Meera Sandeep
How to deal Personal Finance in 2021?
How to deal Personal Finance in 2021?

2020ൽ നൂറ്റാണ്ടിലൊരിക്കൽ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് നമ്മൾ കടന്നു പോയി കൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ കൂട്ടായി നേരിട്ട പ്രതിസന്ധിയാണ് കൊവിഡ് 19. മനുഷ്യൻ പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കാനും സ്വയം ആരോഗ്യ പരിചരണം നടത്താനും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധ ചെലുത്താനും കൊവിഡ് കാരണമായി. ഈ വർഷം നമ്മളോരോരുത്തരും പഠിച്ച നിരവധി ധനകാര്യ പാഠങ്ങളിൽ ചിലത് ഇതാ:

വിവിധ ഇൻഷുറൻസ് പരിരക്ഷകളുടെ ആവശ്യകത

കൊവിഡ് 19, ചുഴലിക്കാറ്റുകൾ, വെള്ളപ്പൊക്കം എന്നിവ പോലുള്ള സാഹചര്യങ്ങൾ വിവിധ ഇൻഷുറൻസ് പരിരക്ഷകളുടെ ആവശ്യകതകളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കി. കാരണം ലോകമെമ്പാടുമുള്ള ആളുകൾ ഈ വർഷം അപ്രതീക്ഷിത പ്രകൃതി സംഭവവികാസങ്ങളെയാണ് അഭിമുഖീകരിച്ചത്.

ആരോഗ്യ ഇൻഷുറൻസ്

മതിയായ ആരോഗ്യ ഇൻഷുറൻസ് വളരെ പ്രധാനമാണ്. ഈ വർഷം ധാരാളം ആളുകൾക്ക് ജോലി നഷ്‌ടപ്പെടുന്നതിനാൽ, തൊഴിലുടമയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ മാത്രം ആശ്രയിക്കാനാവില്ലെന്നും കാരണം നിങ്ങളുടെ ജോലി നഷ്‌ടപ്പെടുകയാണെങ്കിൽ‌, നിങ്ങളുടെ ആരോഗ്യ പരിരക്ഷയും നഷ്‌ടപ്പെടും. നിങ്ങളുടെ മുഴുവൻ കുടുംബവും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

വാഹന ഇൻഷുറൻസ്

വാഹന ഇൻ‌ഷുറൻ‌സിൻറെ കാര്യത്തിൽ നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസുകൾക്ക് അപ്പുറത്തേക്ക് നോക്കണം. വെള്ളപ്പൊക്കത്തിൽ നിന്നും ചുഴലിക്കാറ്റുകളിൽ നിന്നുമുള്ള നാശനഷ്ടങ്ങൾ ഈ പദ്ധതികൾക്ക് കീഴിൽ വരില്ല. വീടും ബിസിനസ്സ് സ്ഥാപനങ്ങളും പ്രകൃതി ദുരന്തങ്ങളിൽ നിന്നും ആകസ്മികമായ തീപിടുത്തങ്ങളിൽ നിന്നും ഇൻഷ്വർ ചെയ്യേണ്ടതുണ്ട്.

അടിയന്തര ഫണ്ട്

മഹാമാരി പരിഭ്രാന്തി ഏറ്റവും ഉയർന്ന സമയത്ത്, ഒരു സ്വകാര്യ ആശുപത്രിയിൽ കൊവിഡ്-19 രോഗികളെ പ്രവേശിപ്പിക്കുന്നത് വളരെ ചെലവേറിയതാണ്. ആരോഗ്യ പ്രതിസന്ധിക്ക് പുറമെ ഇന്ത്യക്കാർ ഉയർന്ന തൊഴിലില്ലായ്മയും നേരിട്ട സമയമാണിത്. ഇതുപോലുള്ള അപ്രതീക്ഷിത സംഭവങ്ങളിൽ മതിയായ അടിയന്തിര ഫണ്ട് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്

സമ്പാദ്യം

ഒരു ബജറ്റിൽ ജീവിക്കാനും സാമ്പത്തികമായി സുരക്ഷിതരായിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ചില കമ്പനികൾ ഈ വർഷം ശമ്പളം വെട്ടിക്കുറയ്ക്കുകയും ശമ്പള വർദ്ധനവ് മാറ്റിവയ്ക്കുകയും, ശമ്പളം നൽകുന്നത് വൈകുകയും ചെയ്തു. ലോക്ക്ഡൌണുകളും മറ്റും പ്രഖ്യാപിച്ചതോടെ അനാവശ്യമായി പണം ചെലവഴിക്കാതിരിക്കാനും ആളുകൾക്ക് ശീലമായി.

Kadam ozhivakkuka

വലിയ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അല്ലെങ്കിൽ വ്യക്തിഗത വായ്പകൾ പോലുള്ള അനാവശ്യ കടങ്ങളെല്ലാം ഒഴിവാക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭാരം കുറയ്‌ക്കാൻ സഹായിക്കും. ഗാർഹിക ചെലവുകൾ നിറവേറ്റുന്നതിനും കടങ്ങൾ വീട്ടുന്നതിനും മതിയായ ഒരു ജോലി കണ്ടെത്തുന്നതുവരെ, നിങ്ങളുടെ വായ്പയുടെ പലിശ ബാധ്യത നിങ്ങളുടെ സാമ്പത്തിക പരിമിതികൾ വർദ്ധിപ്പിക്കും.

നിക്ഷേപങ്ങൾ

2020ലെ മഹാമാരിയ്ക്ക് മുമ്പ് സ്വർണ്ണത്തിൽ നിക്ഷേപിച്ചവർക്ക് വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. 2019 നവംബറിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന സ്വർണ്ണ വില 10 ഗ്രാമിന് 38,000 രൂപയായി ഉയർന്നു. ഈ വർഷം ഓഗസ്റ്റിൽ നിരക്ക് എക്കാലത്തെയും ഉയർന്ന നിരക്കായ 56,191 രൂപയായി ഉയർന്നു.

English Summary: How to deal personal finance in 2021?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds