-
-
News
വാക്സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സാപ്പിലും ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഇനി നിങ്ങൾക്ക് വാട്സാപ്പിലും ലഭിക്കും. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള MyGov Corona Helpdesk എന്ന സംവിധാനത്തിലൂടെയായിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക. കോവിനിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ്പ് അക്കൗണ്ടിൽ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.
കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഇനി നിങ്ങൾക്ക് വാട്സാപ്പിലും ലഭിക്കും. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള MyGov Corona Helpdesk എന്ന സംവിധാനത്തിലൂടെയായിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ്പ് അക്കൗണ്ടിൽ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.
☛ ഈ സേവനം ലഭിക്കുന്നതിനായി 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തതിന് ശേഷം വാട്സാപ്പിൽ തുറക്കുക
☛ Download certificate എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക
☛ തുടർന്ന് ഫോണിൽ ഫോണിൽ ഒടിപി ലഭിക്കും. ഇത് മറുപടി മെസേജ് ആയി അയക്കുക
☛ തുടർന്ന് ഈ നമ്പരിൽ കോവിനിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ കാണാൻ സാധിക്കും
☛ ഡൗൺലോഡ് ചെയ്യേണ്ടവരുടെ നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും
☛ മെനു എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ കൂടുതൽ സേവനങ്ങൾ ലഭിക്കും
Read more: ഓണാമൂട്ടാനൊരുങ്ങി ഓണാട്ടുകര
English Summary: How to download Covid vaccine certificate using WhatsApp
Share your comments