1. News

മഞ്ചേരി ഗവൺമെൻറ്‌ മെഡിക്കല്‍ കോളേജിൽ ഒഴിവുകൾ

മഞ്ചേരി ഗവൺമെൻറ്‌ മെഡിക്കല്‍ കോളജില്‍ പുതിയതായി ആരംഭിക്കുന്ന എ.ആര്‍.ടി സെന്ററിലെ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.

Meera Sandeep
Vacancies in Manjeri Government Medical College
Vacancies in Manjeri Government Medical College

മഞ്ചേരി ഗവൺമെൻറ്‌ മെഡിക്കല്‍ കോളജില്‍ പുതിയതായി ആരംഭിക്കുന്ന എ.ആര്‍.ടി സെന്ററിലെ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്.  കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.

ഒഴിവുകൾ

കൗണ്‍സലര്‍,

ലാബ്‌ടെക്‌നീഷ്യന്‍,

സ്റ്റാഫ് നഴ്‌സ്

വിദ്യാഭ്യാസ യോഗ്യതകൾ

കൗണ്‍സിലര്‍ -  സോഷ്യല്‍വര്‍ക്കില്‍ ബിരുദാനന്തര ബിരുദം (സ്‌പെഷ്യലൈസേഷന്‍ മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക്/സൈക്കോളജി), സോഷ്യോളജിയില്‍ ബിരുദവും

ലബോറട്ടറി ടെക്‌നീഷ്യന്‍ -  ബിരുദം/ഡിപ്ലോമ ഹോള്‍ഡര്‍ ഇന്‍ എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും

സ്റ്റാഫ് നഴ്‌സ് - ബി.എസ്.സി നഴ്‌സിങ്/ജി.എന്‍.എം അല്ലെങ്കില്‍ എ.എന്‍.എം, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകൾ അയക്കേണ്ട വിധം

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഓഗസ്റ്റ് ആറിന് വൈകുന്നേരം അഞ്ചിനകം careergmcm@gmail.com എന്ന മെയിലിലേക്ക് അയക്കണം. മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അധിക യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.

English Summary: Vacancies in Manjeri Government Medical College

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds