<
  1. News

പാൻ കാർഡ് അപേക്ഷിച്ച ഉടനെ നേടാം, നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

ഒരു വ്യക്തിയുടെ ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിലൂടെ അയച്ച One Time Password ന്റെ (OTP) അടിസ്ഥാനത്തിൽ പുതിയ പാൻ കാർഡ് അനുവദിക്കും.

Meera Sandeep

ഒരു വ്യക്തിയുടെ ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിലൂടെ അയച്ച ഒറ്റത്തവണ പാസ്‌വേഡിന്റെ (One Time Password - OTP) അടിസ്ഥാനത്തിൽ പുതിയ Pan card അനുവദിക്കും.

ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർക്ക് ആദായനികുതി വകുപ്പ് നൽകുന്നതാണ് പത്ത് അക്ക പാൻ നമ്പർ. സാമ്പത്തിക, നികുതി ആവശ്യങ്ങൾക്ക് പാൻ കാർഡ് നിർബന്ധമാണ്. അതിനാൽ ഇപ്പോൾ പാൻ കാർഡിനായി അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. പാൻ കാർഡിന് ആവശ്യക്കാർ ഏറിയതോടെ ആദായനികുതി വകുപ്പ് ഇൻസ്റ്റന്റ് ആധാർ സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതനുസരിച്ച് അപേക്ഷിച്ച് ഏതാനും മിനിറ്റുകൾക്കുനുള്ളിൽ നിങ്ങൾക്ക് പാൻ കാർഡ് ലഭിക്കും.

ഇനി ആധാർ ഉപയോഗിച്ച് എങ്ങനെ ഇൻസ്റ്റന്റ് ഇ-പാൻ നേടാമെന്ന് നോക്കാം :

• ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വൈബ്സൈറ്റ് https://www.Incometaxindiaefiling.Gov.In ലോഗിൻ ചെയ്യുക.

• ഇടത് വശത്ത് കാണുന്ന Quick Links ടാബിന് ചുവടെയുള്ള instant e-pan എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

• ലഭിക്കുന്ന ഫോമിൽ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.

• തുടർന്ന് submit ബട്ടൺ ക്ലിക്ക് ചെയ്യുക.

ഒരു വ്യക്തിയുടെ ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിലൂടെ അയച്ച ഒറ്റത്തവണ പാസ്‌വേഡിന്റെ (ഒടിപി) അടിസ്ഥാനത്തിൽ പുതിയ പാൻ കാർഡ് അനുവദിക്കും. ഈ സംവിധാനം വഴി ലഭിച്ച പാൻ നമ്പറിൽ വ്യക്തിയുടെ ആധാറിലുള്ളതിന്‌ സമാനമായ പേര്, ജനനത്തീയതി, മൊബൈൽ‌ നമ്പർ‌, വിലാസം എന്നിവ ഉണ്ടായിരിക്കും.

രാജ്യത്ത് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2021 മാര്‍ച്ച് 31 വരെയാണ്. കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത മാർച്ച് 31-ലേക്ക് നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) വിജ്ഞാപനം പുറത്തിറക്കിയിരുന്നു.

#krishijagran #kerala #news #instantpancard #applyonline

പാൻ കാർഡ് ഉടമകൾ ജാഗ്രത; ജൂൺ 30ന് മുമ്പ് നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ 10,000 രൂപ പിഴ അടയ്ക്കേണ്ടി വരും.

 

English Summary: How to get your pan card instantly

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds