<
  1. News

മണ്ണിൻ്റെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം; MFOI അവാർഡ്സിൽ SML ഡയറക്ടർ കോമൾ ഷാ ഭുഖൻവാല

SML ലിമിറ്റജ് 80 ലധികം രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും കാർഷിക മേഖലയിലെ ഗവേഷണവും വികസനവുമാണ് സംഘടനയുടെ പ്രാഥമിക ശ്രദ്ധ എന്നും വിവരിച്ചു.

Saranya Sasidharan
How to improve soil health; SML Director Komal Shah Bhukhanwala at MFOI Awards
How to improve soil health; SML Director Komal Shah Bhukhanwala at MFOI Awards

ഇന്ത്യൻ മൾട്ടിനാഷണൽ കമ്പനിയായ SML ലിമിറ്റഡിന്റെ (മുമ്പ് സൾഫർ മിൽസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു ) ഡയറക്ടർ കോമൾ ഷാ ഭുഖൻവാല മില്യൺയർ ഫാർമർ ഓഫ് ഇന്ത്യ സന്ദർശിക്കുകയും, ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു.

SML ലിമിറ്റജ് 80 ലധികം രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും കാർഷിക മേഖലയിലെ ഗവേഷണവും വികസനവുമാണ് സംഘടനയുടെ പ്രാഥമിക ശ്രദ്ധ എന്നും വിവരിച്ചു.

കൃഷിയിലെ വെല്ലുവിളികൾ

കാലാവസ്ഥാ വ്യതിയാമം കർകരുടെ മുന്നിലുള്ള പ്രധാന ആശങ്കകളിലൊന്നാണ്, രണ്ടാമതായി മണ്ണിൻ്റെ ആരോഗ്യമാണ്, ഇന്ത്യൻ മണ്ണിൻ്റെ 40 ശതമാനത്തിലധികം ശോഷിച്ചു എന്ന് അവർ പറഞ്ഞ.

മാത്രമല്ല പോഷകാഹാരക്കുറവിൻ്റെ വലിയ വെല്ലുവിളിയാണ് രാജ്യം നേരിടുന്നത്, ഇതിനായി 40,000 കോടി ബജറ്റ് വകയിരുത്തേണ്ടിയിരുന്നെങ്കിലും 4000 കോടി മാത്രമാണ് സർക്കാർ വകയിരുത്തിയത്.

നമ്മുടെ വരും തലമുറയ്ക്ക് നമ്മൾ എന്താണ് ബാക്കി വെക്കാൻ പോകുന്നത് എന്ന് മണ്ണിൻ്റെ ആരോഗ്യത്തിനെക്കുറിച്ച് ആശങ്കപ്പെട്ടു.

അമിതമായ കീടനാശിനികളും രാസവളങ്ങളും മണ്ണിൻ്റെ ജൈവിക അവസ്ഥയെ നശിപ്പിക്കുന്നതിന് കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

നമ്മുടെ ആരോഗ്യം നമ്മുടെ വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്നിരുന്നാലും കഴിഞ്ഞ കഴിഞ്ഞ 100 വർഷമായ മണ്ണിൻ്റെ ആരോഗ്യം വളരെ മോശമായിരിക്കുന്നു, കോവിഡിൻ്റെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ സിങ്ക് പോലുള്ള അടിസ്ഥാനപോഷകത്തിനായി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് അവർ വ്യക്തമാക്കി.

English Summary: How to improve soil health; SML Director Komal Shah Bhukhanwala at MFOI Awards

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds