1. News

എച്ച്.പി.സി.എല്ലിൽ നിയമനം നടത്തുന്നു. മാസ സ്റ്റൈപന്റ് 65,000 മുതൽ 85,000 രൂപ വരെ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ (എച്ച്.പി.സി.എൽ) റിസർച്ച് അസോസിയേറ്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സ്ക്രീനിങ്ങിൻ്റെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ബംഗളൂരിവിലെ എച്ച്.പി.സി.എല്ലിൻ്റെ എച്ച്.പി ഗ്രീൻ ആൻ ആൻഡ് ഡി സെന്ററിൽ നിയമനം ലഭിക്കും

Meera Sandeep
HPCL Recruitment 2021: Apply for various vacancies
HPCL Recruitment 2021: Apply for various vacancies

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ (എച്ച്.പി.സി.എൽ) റിസർച്ച് അസോസിയേറ്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  

സ്ക്രീനിങ്ങിൻ്റെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ബംഗളൂരിവിലെ എച്ച്.പി.സി.എല്ലിൻ്റെ എച്ച്.പി ഗ്രീൻ ആൻ ആൻഡ് ഡി സെന്ററിൽ നിയമനം ലഭിക്കും.

എച്ച്.പി.സി.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷാ ഫോം  ലഭ്യമാണ്. ഒക്ടോബർ 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒരു വർഷത്തേക്കായിരിക്കും നിയമനം. പ്രകടന മികവ് കണക്കിലെടുത്ത് 4 വർഷം വരെ ഇത് നീട്ടി നൽകാം.

സ്ക്രീനിങ്ങിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. യോഗ്യതയും പ്രവൃത്തിപരിചയവും കണക്കിലെടുത്ത് 65,000 രൂപ മുതൽ 85,000 രൂപ വരെ മാസ സ്റ്റൈപന്റ് ലഭിക്കും. എച്ച്.ആർ.എ, അപകട ഇൻഷ്യുറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.

ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു

English Summary: HPCL Recruitment 2021: Apply for various vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds