<
  1. News

മനുഷ്യശരീരത്തിനുള്ളില്‍ ഓരോ ആഴ്ചയും അഞ്ചുഗ്രാം പ്ലാസ്റ്റിക് എത്തുന്നുവെന്ന് പഠനം

പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്.പ്ലാസ്റ്റിക് മലിനീകരണത്തിന്റെ രൂക്ഷത വെളിവാക്കുന്ന ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

Asha Sadasiv

പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്.പ്ലാസ്റ്റിക് മലിനീകരണത്തിന്റെ രൂക്ഷത വെളിവാക്കുന്ന ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഓരോ ആഴ്ചയും ഏകദേശം അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യരുടെ ഉള്ളില്‍ച്ചെല്ലുന്നുണ്ടെന്ന് പഠനം. ഓസ്‌ട്രേലിയയിലെ ന്യൂ കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഒരു വർഷം നാം ഭക്ഷിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് 250 ഗ്രാം ആണ്. ഒരു മില്ലിമീറ്റർ വീതം വലിപ്പമുള്ള 102,000 കഷ്ണങ്ങളായിട്ടാണത്രേ ഇവ അകത്തെത്തുന്നത്. ഇതിൽ 90 ശതമാനവും ബോട്ടിൽഡും അല്ലാത്തതുമായ കുടിവെള്ളവും പാനീയങ്ങളും വഴിയാണ്  പ്ലാസ്റ്റിക്കിന്റെ അംശം പ്രധാനമായും മനുഷ്യരുടെ ഉള്ളിലെത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡബ്ല്യൂ എഫ് ഇന്റര്‍നാഷണലിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തെത്തിയിരിക്കുന്നത്.

ശരാശരി 1769 പ്ലാസ്റ്റിക് തരികളാണ് ഒരാഴ്ച കുടിവെള്ളത്തിലൂടെ മനുഷന്റെ ഉള്ളിലെത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലാസ്റ്റിക്കിന്റെ അംശം ഏറ്റവും കൂടുതലുള്ള ഭക്ഷ്യ വസ്തുക്കൾ ഷെൽ മൽസ്യം, ബിയർ, ഉപ്പ് എന്നിവയാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.ഷെല്‍ഫിഷ് ഇനത്തില്‍പ്പെട്ട ജലജീവികളെ  മുഴുവനായും ഭക്ഷിക്കുക്കുമ്പോൾ അവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ എത്തിപ്പെട്ട പ്ലാസ്റ്റിക്കിന്റെ അംശം മനുഷ്യരുടെ ഉള്ളിലേക്കും എത്തും. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തോത് പ്രദേശങ്ങള്‍ക്ക് അനുസരിച്ച്‌ വ്യത്യാസപ്പെടും. എന്നാല്‍ ഒരിടവും പ്ലാസ്റ്റിക് മലിനീകരണത്തില്‍ നിന്ന് മുക്തമല്ലെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.52 പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

English Summary: Human beings consumes 5gms of plastic every week;a study

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds