വ്യോമസേനയിലെ ഓഫിസർ തസ്‌തികകളിലെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ആകെ 258 കമ്മിഷൻഡ് ഓഫിസർ ഒഴിവുകളാണുള്ളത്. വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലാണ് ഒഴിവുകൾ. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ അവിവാഹിതരായിരിക്കണം. AFCAT എൻട്രി (AFCAT-01/2023) എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണ് പ്രവേശനം https://careerindianairforce.cdac.in, https://afcat.cdac.in. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) ഓൺലൈനായി ഫെബ്രുവരി 24, 25, 26 തീയതികളിൽ നടത്തും. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലും കേന്ദ്രമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/12/2022)
അവസാന തിയതി
താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഡിസംബർ 30 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
ബിഇ/ ബിടെക്, ബികോം/ ബിബിഎ, മറ്റു ബിരുദം, സിഎ/ സിഎംഎ/ സിഎസ്/ സിഎഫ്എ തുടങ്ങിയ ബിരുധദാരികൾ യോഗ്യത നേടിയവരാണ്. യോഗ്യതാ വിശദാംശങ്ങൾക്കു വിജ്ഞാപനം കാണുക.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്രീയ വിദ്യാലയ സംഘട്ടനിൽ 13,404 വിവിധ ഒഴിവുകൾ
ശമ്പളം
ഫ്ലയിങ് ഓഫിസർ- 56,100–1,77,500 രൂപ. പരിശീലനസമയത്തു ഫ്ലൈറ്റ് കെഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ്
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/12/2022)
അപേക്ഷ ഫീസ്
250 രൂപയാണ് അപേക്ഷ ഫീസ്. എൻസിസി സ്പെഷൽ എൻട്രിക്ക് ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.
Share your comments