1. News

വ്യോമസേനയിലെ ഓഫിസർ തസ്‌തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; 56,100 രൂപ മുതൽ 1,77,500 രൂപ വരെ ശമ്പളം

വ്യോമസേനയിലെ ഓഫിസർ തസ്‌തികയിലെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ആകെ 258 കമ്മിഷൻഡ് ഓഫിസർ ഒഴിവുകളാണുള്ളത്. വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലാണ് ഒഴിവുകൾ. . സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ അവിവാഹിതരായിരിക്കണം. . AFCAT എൻട്രി (AFCAT-01/2023). എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണ് പ്രവേശനം.

Meera Sandeep
IAF Recruitment 2022: Apply for Air Force Officer Posts; Salary Rs.56,100 to Rs.1,77,500
IAF Recruitment 2022: Apply for Air Force Officer Posts; Salary Rs.56,100 to Rs.1,77,500

വ്യോമസേനയിലെ ഓഫിസർ തസ്‌തികകളിലെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.  ആകെ 258  കമ്മിഷൻഡ് ഓഫിസർ ഒഴിവുകളാണുള്ളത്. വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലാണ് ഒഴിവുകൾ. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്.  ഉദ്യോഗാർത്ഥികൾ അവിവാഹിതരായിരിക്കണം. AFCAT എൻട്രി (AFCAT-01/2023) എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണ് പ്രവേശനം https://careerindianairforce.cdac.in, https://afcat.cdac.in. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) ഓൺലൈനായി ഫെബ്രുവരി 24, 25, 26 തീയതികളിൽ നടത്തും. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലും കേന്ദ്രമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/12/2022)

അവസാന തിയതി

താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഡിസംബർ 30 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

ബിഇ/ ബിടെക്, ബികോം/ ബിബിഎ, മറ്റു ബിരുദം, സിഎ/ സിഎംഎ/ സിഎസ്/ സിഎഫ്എ തുടങ്ങിയ ബിരുധദാരികൾ യോഗ്യത നേടിയവരാണ്. യോഗ്യതാ വിശദാംശങ്ങൾക്കു വിജ്ഞാപനം കാണുക.

ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്രീയ വിദ്യാലയ സംഘട്ടനിൽ 13,404 വിവിധ ഒഴിവുകൾ

ശമ്പളം

ഫ്ലയിങ് ഓഫിസർ-  56,100–1,77,500 രൂപ. പരിശീലനസമയത്തു ഫ്ലൈറ്റ് കെഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ്

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/12/2022)

അപേക്ഷ ഫീസ്

250 രൂപയാണ് അപേക്ഷ ഫീസ്. എൻസിസി സ്പെഷൽ എൻട്രിക്ക് ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.

English Summary: IAF Recruitment 2022: Apply for Air Force Officer Posts; Salary Rs.56,100 to Rs.1,77,500

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds