ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (IARI) വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സീനിയർ റിസർച്ച് ഫെല്ലോ (SRF-A), സീനിയർ റിസർച്ച് ഫെല്ലോ (SRF-B), യംഗ് പ്രൊഫഷണൽ-II (YP-II), പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ആകെ 4 ഒഴിവുകളാണുള്ളത്. എം.എസ്‌സി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾ, അഗ്രി/എം.എ./എം.എസ്.സി./എം. ടെക്. /എം. അഗ്രിയിൽ ഇ/ബിരുദമുള്ളവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://www.iari.res.in വഴി ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകളും ഒഴിവുകളും
സീനിയർ റിസർച്ച് ഫെല്ലോ (SRF-A) - 1
സീനിയർ റിസർച്ച് ഫെല്ലോ (SRF-B) - 1
യംഗ് പ്രൊഫഷണൽ-II (YP-II) - 1
പ്രോജക്ട് അസിസ്റ്റന്റ് - 1
അവസാന തീയതി
ഉദ്യോഗാർത്ഥികൾക്ക് 22.01.2024 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
സീനിയർ റിസർച്ച് ഫെല്ലോ (SRF-A) - അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ പി.ജി.
സീനിയർ റിസർച്ച് ഫെല്ലോ (SRF-B) - എം. ടെക്. /എം. അഗ്രികൾച്ചറൽ എൻജിനീയറിങ് (ഫാം മെഷിനറി)/ മെക്കാനിക്കൽ എൻജിനീയറിങ്/ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്/ കമ്പ്യൂട്ടർ സയൻസ്) എന്നിവയിൽ 4/5 വർഷത്തെ ബാച്ചിലേഴ്‌സ് ബിരുദം.
- യംഗ് പ്രൊഫഷണൽ-II (YP-II) - അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ പി.ജി.
- പ്രോജക്ട് അസിസ്റ്റന്റ് - അംഗീകൃത സർവകലാശാലയിൽ നിന്ന് കാർഷിക അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയങ്ങളിൽ ബിരുദം.
Share your comments