<
  1. News

ഹ്രസ്വകാല നെല്ലിനങ്ങൾക്ക് ഉയർന്ന വിളവ് നൽകാൻ IARIയുടെ ശ്രമം

പഞ്ചാബിലെയും മറ്റ് ഭാഗങ്ങളിലെയും കർഷകർ വൈക്കോൽ കത്തിക്കുന്നത് ശൈത്യകാലത്ത് ഉത്തരേന്ത്യയിലെ വായു മലിനീകരണത്തിന് ഗണ്യമായ കാരണമാവുന്നു.

Raveena M Prakash
IARI trying higher yield in short-duration rice varieties to stop stubble burning in Punjab
IARI trying higher yield in short-duration rice varieties to stop stubble burning in Punjab

പഞ്ചാബിൽ കുറ്റിക്കാടുകൾ കത്തിക്കുന്നത് തടയാൻ, ദീർഘകാല PUSA-44 ഇനത്തിൽ നിന്ന് മാറി, കർഷകരെ സഹായിക്കുന്നതിന് ഹ്രസ്വകാല നെല്ലിനങ്ങളിൽ നിന്ന് ഉയർന്ന വിളവ് ലഭിക്കാൻ ബ്രീഡിംഗ് പ്രോഗ്രാമിൽ ശ്രമിക്കുന്നതായി ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IARI) തിങ്കളാഴ്ച അറിയിച്ചു. പഞ്ചാബിലെയും മറ്റ് ഭാഗങ്ങളിലെയും കർഷകർ വൈക്കോൽ കത്തിക്കുന്നത് ശൈത്യകാലത്ത് ഉത്തരേന്ത്യയിലെ വായു മലിനീകരണത്തിന് ഒരു ഗണ്യമായ കാരണമാവുന്നു. 

55 ദിവസം കൊണ്ട് പാകമാകുന്ന ദീർഘകാല നെല്ലിനങ്ങൾ, പ്രത്യേകിച്ച് PUSA-44, വിള അവശിഷ്ട പരിപാലനത്തിന് കുറഞ്ഞ സമയം നൽകുന്നതിനാൽ പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നതിന് കാരണമായെന്ന് IARI ഡയറക്ടർ A .K സിംഗ് പറഞ്ഞു. IARI-യുടെ ഹ്രസ്വകാല ഇനങ്ങൾ ഇവയൊക്കെയാണ്, PR126, Pusa Basmati-1509, Pusa Basmati-1692. 120 ദിവസം കൊണ്ട് മൂപ്പെത്തുന്ന ഈ നെല്ലിനങ്ങൾ പഞ്ചാബിൽ മൊത്തം നെൽകൃഷിയുടെ 5-6 ലക്ഷം ഹെക്ടറിൽ മാത്രമാണ് ഇത് കൃഷി ചെയ്യുന്നത്. പഞ്ചാബിൽ മൊത്തം 31 ലക്ഷം ഹെക്ടർ നെൽകൃഷി ചെയുന്നുണ്ട്.

PUSA-44 ഇനം ഹെക്ടറിന് 8 ടൺ വരെ വിളവ് നൽകുന്നു. ദൈർഘ്യം ഒരു മാസം കുറച്ചാൽ, ഒരു ഹെക്ടറിന് ഒരു ടൺ വിളവ് നഷ്ടം, അതായത് ദീർഘകാലത്തേക്ക് കർഷകർക്ക് ഏകദേശം 20,000 രൂപയുടെ നഷ്ടം. അദ്ദേഹം പറഞ്ഞു. ഈ ഇനങ്ങളുടെ പ്രവർത്തനങ്ങളും വിവരങ്ങളും കണക്കിലെടുത്ത്, ഇത് വളർത്തുന്നതിന്റെ സാമ്പത്തികശാസ്ത്രം വിലയിരുത്തുമ്പോൾ ഹ്രസ്വകാല ഇനം വളർത്തുന്നതിലൂടെ നഷ്ടം സംഭവിക്കുമെന്ന കർഷകരുടെ ധാരണ ശരിയല്ലെന്ന് സിംഗ് പറഞ്ഞു. ഒരു ഹ്രസ്വകാല ഇനം കൃഷി ചെയ്യുന്നത് കർഷകർക്ക് ഈ നെല്ലിനെ പരിപാലിക്കാൻ 25 ദിവസത്തെ സമയം നൽകുമെന്ന് മാത്രമല്ല, ജലസേചന വെള്ളവും മറ്റു ചെലവും ലാഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹ്രസ്വകാല നെല്ലിനങ്ങൾ സെപ്റ്റംബർ മധ്യത്തിലോ ഒക്ടോബർ അവസാനത്തിലോ വിളവെടുപ്പിന് തയ്യാറാണ്. വായു മലിനീകരണത്തിന് കാരണമാകുന്ന കുറ്റിക്കാടുകൾ കത്തിക്കുന്ന സംഭവങ്ങളുടെ വർദ്ധനവിന് കാരണമായ ദീർഘകാല നെല്ല് വളർത്തുന്നതിൽ നിന്ന് പഞ്ചാബ് കർഷകരെ നിരുത്സാഹപ്പെടുത്താൻ, IARI മൂന്ന് വർഷം മുമ്പ് തന്നെ PUSA-44 ന്റെ ബ്രീഡർ വിത്ത് ഉത്പാദനം നിർത്തിവച്ചിരുന്നു. "ഈ ഇനത്തിന്റെ ബ്രീഡർ വിത്തുൽപാദനം നിലച്ചു, ഇപ്പോൾ ഇത് ബ്രീഡർ ഫൗണ്ടേഷൻ സാക്ഷ്യപ്പെടുത്തിയ വിത്തിൽ നിന്ന് കർഷകർക്ക് വിത്ത് ശൃംഖലയിലില്ല. എന്നാൽ കർഷകരുടെ കൈവശം സംരക്ഷിച്ച വെച്ച വിത്ത് പ്രചാരത്തിലുണ്ട്. അങ്ങനെയാണ് ഇപ്പോഴും കൃഷി ചെയ്യുന്നത്," സിംഗ് പറഞ്ഞു. പഞ്ചാബിലെ മൊത്തം നെൽപ്രദേശത്തിന്റെ 50 ശതമാനത്തിലും PUSA -44 കൃഷി ചെയ്തിരുന്നു, അത് സംസ്ഥാന സർക്കാർ രേഖകൾ പ്രകാരം 10-12 ശതമാനമായി കുറഞ്ഞു, അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യ G20 അധ്യക്ഷസ്ഥാനം വഹിക്കും, പ്രധാനമന്ത്രി G20യുടെ ലോഗോയും വെബ്‌സൈറ്റും ഇന്ന് അനാച്ഛാദനം ചെയ്യും

English Summary: IARI trying higher yield in short-duration rice varieties to stop stubble burning in Punjab

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds