1. Grains & Pulses

നെല്‍കൃഷിയില്‍ ഒരു പഞ്ചാബ് മാതൃക

കോവിഡ് മാഹാമാരിയുടെ വ്യാപനത്തോടെ അതിഥി തൊഴിലാളികള് സ്വന്തം നാട്ടിലേക്ക് മടങ്ങിയതിനാല് പഞ്ചാബില് നെല്കൃഷി പ്രതിസന്ധിയിലാവും എന്നായിരുന്നു പൊതുവെ കണക്കാക്കിയിരുന്നത്. ഞാറ് പരിച്ചുനടാന് ആവശ്യത്തിന് ജോലിക്കാരെ കിട്ടില്ല എന്നതായിരുന്നു പ്രതിസന്ധിക്ക് കാരണം. എന്നാല് കഴിഞ്ഞ പത്ത് വര്ഷമായി കര്ഷകരെ സര്ക്കാര് നിര്ബ്ബന്ധിച്ചുകൊണ്ടിരുന്ന നേരിട്ടുള്ള വിത്തിടല് (Direct Seeding of Rice-DSR) പദ്ധതി ആപത്ഘട്ടത്തില് കര്ഷകര് ഏറ്റെടുത്തതോടെയാണ് പ്രതിസന്ധിക്ക് ശമനമായി.

Ajith Kumar V R
Photo-Courtesy- indiamart.com
Photo-Courtesy- indiamart.com

കോവിഡ് മാഹാമാരിയുടെ വ്യാപനത്തോടെ അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയതിനാല്‍ പഞ്ചാബില്‍ നെല്‍കൃഷി പ്രതിസന്ധിയിലാവും എന്നായിരുന്നു പൊതുവെ കണക്കാക്കിയിരുന്നത്. ഞാറ് പരിച്ചുനടാന്‍ ആവശ്യത്തിന് ജോലിക്കാരെ കിട്ടില്ല എന്നതായിരുന്നു പ്രതിസന്ധിക്ക് കാരണം. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കര്‍ഷകരെ സര്‍ക്കാര്‍ നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്ന നേരിട്ടുള്ള വിത്തിടല്‍ (Direct Seeding of Rice-DSR) പദ്ധതി ആപത്ഘട്ടത്തില്‍ കര്‍ഷകര്‍ ഏറ്റെടുത്തതോടെയാണ് പ്രതിസന്ധിക്ക് ശമനമായി. 2009-10 ല്‍ സര്‍ക്കാര്‍ ഈ സാങ്കേതിക വിദ്യ കര്‍ഷകരെ പരിചയപ്പെടുത്തിയെങ്കിലും സ്വീകരിക്കാന്‍ അവര്‍ വിമുഖരായിരുന്നു. പാരമ്പര്യ കൃഷി രീതിയെ മുറുകെ പിടിക്കുന്നവരായിരുന്നു ഏറെ കര്‍ഷകരും. 2020 ലെ കൃഷിയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 8.6 ഇരട്ടി വര്‍ദ്ധനവാണ് നേരിട്ടുള്ള വിത്തിടലിന് ലഭിച്ചിരിക്കുന്നത്. ഈ മാസം അവസാനം വിത്തിടല്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഇത് എത്രയോ മടങ്ങ് കൂടാനാണ് സാധ്യത.

2 ലക്ഷത്തോളം ഹെക്ടറില്‍ DSR വിത നടന്നു

ആകെ നെല്‍കൃഷി ഇടങ്ങളില്‍ 22 മുതല്‍ 26 ശതമാനം വരെ ഈ വര്‍ഷം DSR സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ഇത് തൊഴിലാളികളുടെ എണ്ണവും വെള്ളത്തിന്റെ ഉപയോഗവും വലിയ തോതില്‍ കുറയ്ക്കാനും സഹായിക്കും. പരമ്പരാഗത ഞാറ് നടല്‍(the puddle method) ആരംഭിക്കുന്നത് ജൂണ്‍ പത്തിനാണ്. വിത്തിടല്‍ ഇതിനും 2-3 ആഴ്ചമുന്നെ ആരംഭിക്കാം എന്നതും ഒരു പ്രത്യേകതയാണ്. ഞാറ് നടല്‍ ആരംഭിക്കുംമുന്നെ 2 ലക്ഷത്തോളം ഹെക്ടറില്‍ DSR വിത നടന്നു കഴിഞ്ഞു.

27-28 ലക്ഷം ഹെക്ടറിലെ നെല്‍കൃഷി

2015-19 കാലത്തെ ആകെ DSR വിത നടന്നത് 2 ലക്ഷം ഹെക്ടറാണെങ്കില്‍ ഈ വര്‍ഷം മാത്രം ഇതുവരെ 2 ലക്ഷം കഴിഞ്ഞത് കര്‍ഷകര്‍ ഈ സംവിധാനം സ്വീകരിച്ചതിന്റെ പ്രതിഫലനമാണെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ Dr.Sutantra Airi പറഞ്ഞു. അതിഥിത്തൊഴിലാളികളുടെ കുറവും പ്രാദേശിക കൂലിക്കൂടുതലുമാണ് കര്‍ഷകരെ DSr ലേക്ക് നയിച്ചത്. ഞാറ് നടാന്‍ ഒരു ഏക്കറിന് 5000-6000 രൂപയാണ് പ്രദേശത്തെ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. മീഡിയം മുതല്‍ ഹെവി സോയിലില്‍ വരെ DSR ഉപയോഗിക്കാം. ഒപ്പം laser leveller ഉപയോഗിച്ച് പാടം മുഴുവന്‍ ഒരേ രീതിയില്‍ ജലവും എത്തിക്കാം. പഞ്ചാബില്‍ 27-28 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി ചെയ്യുന്നത്. ഇതില്‍ 7 ലക്ഷം Basmati rice ആണ്.

DSR using tractor powered machine

പരമ്പരാഗത രീതിയില്‍ കൃഷി ചെയ്യുന്നതിന് വിത്ത് നട്ട് നഴ്‌സറിയുണ്ടാക്കി, 25-35 ദിവസം കഴിയുമ്പോള്‍ വയലിലേക്ക് പറിച്ചുനടുകയാണ് ചെയ്യുന്നത്. എന്നാല്‍ DSR ല്‍ Tractor powered machine ഉപയോഗിച്ച് നേരിട്ട് വയലില്‍ ഡ്രില്‍ ചെയ്യുകയാണ് ചെയ്യുന്നത്. Punjab Agriculture University (PAU) ,Ludhiana ആണ് 'Lucky seed drill' വികസിപ്പിച്ചത്. വിത്ത് നടുന്നതിനൊപ്പം കളനാശിനിയും സ്േ്രപ ചെയ്യാന്‍ ഇതിന് കഴിയും. 6 ലക്ഷം കര്‍ഷകത്തഴിലാളികളാണ് 27-28 ലക്ഷം ഹെക്ടറില്‍ കൃഷി ഇറക്കാന്‍ ജോലി എടുത്തുവന്നത്. എന്നാല്‍ നഴ്‌സറിയും പറിച്ചു നടലും ഒഴിവാക്കുന്ന DSR method തൊഴിലാളികളെ പരമാവധി കുറയ്ക്കുന്നു. പരമ്പരാഗത രീതിയിലുള്ള ഞാറുനടീലിന് 6 ഇഞ്ച് ആഴത്തില്‍ ജലവും മഴയില്ലെങ്കില്‍ ജലസേചനവും വേണം. വിത്തിടലില്‍ ഇതും ആവശ്യമില്ല. പഞ്ചാബിലെ എല്ലാ ജില്ലകളിലും DSR ലേക്കുള്ള മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. Fatehgarh Sahib ,Bathinda,Ropar, Pathankot ജില്ലകളില്‍ ഇതുവരെയും DSR പ്രയോഗത്തില്‍ വന്നിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം യഥാക്രമം 4500,2000,1100,100 ഹെക്ടറുകളില്‍ DSR സാങ്കേതിക വിദ്യ ഉപയോഗിച്ചു. Kapurthala ല്‍ മുന്‍വര്‍ഷം 100 ഹെക്ടറിലായിരുന്ന DSR എങ്കില്‍ ഈ വര്‍ഷം 275 മടങ്ങ് വര്‍ദ്ധിച്ച് 27500 ഹെക്ടറായി. Gurdaspur -ല്‍ 100 എന്നത് 6000 ഹെക്ടറും Sangrur ല്‍ 700 ഹെക്ടര്‍ എന്നത് 44 മടങ്ങ് വര്‍ദ്ധിച്ച് 29000 ഹെക്ടറുമായി. Amritsar-ം Ferozepur -ം ഇതേ ട്രെന്‍ഡ് തന്നെ കാണിക്കുന്നു. പുതിയ സാങ്കേതിക വിദ്യകളോട് മുഖം തിരിഞ്ഞു നില്‍ക്കരുത് എന്ന വലിയ പാഠമാണ് DSR നല്‍കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

(After a decade of shying away, Punjab farmers accepted DSR -Direct sowing of rice -technology . It all happened due to shortage of migrant laborers . Most of them went back to native villages due to COVID lock down. The technology help to save labour charges up to 40 % and water about 50%. Experts estimate that by the end of sowing season,around 22-26 % of the total paddy field will be brought under DSR technique)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുരുമുളക് ക്യഷിയിലെ തുടക്കക്കാർ അറിയാൻ

English Summary: A Punjab model in paddy seeding ,nel krishiyil oru punjab mathruka

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds