<
  1. News

ഐ.ബി.പി.എസിലെ, റിസര്‍ച്ച് അസോസിയേറ്റ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (IBPS) റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലെ ഒഴിവുകളിലേയ്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. 1000 രൂപയാണ് അപേക്ഷാ ഫീസ്. 2022 ജൂണിലായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ നടക്കുക. പരീക്ഷയ്ക്കും ഡോക്യുമെന്റേഷനും ശേഷമാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

Meera Sandeep
IBPS Recruitment 2022: Applications invited for Research Associate posts
IBPS Recruitment 2022: Applications invited for Research Associate posts

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (IBPS), റിസര്‍ച്ച് അസോസിയേറ്റ് തസ്തികയിലെ ഒഴിവുകളിലേയ്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.  1000 രൂപയാണ് അപേക്ഷാ ഫീസ്. 2022 ജൂണിലായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ നടക്കുക. പരീക്ഷയ്ക്കും ഡോക്യുമെന്റേഷനും ശേഷമാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/05/2022)

ഒഴിവുകളുടെ വിശദാംശങ്ങള്‍

പൊസിഷൻ: റിസര്‍ച്ച് അസോസിയേറ്റ്

ജോലി സ്ഥലം: ഐബിപിഎസ്, മുംബൈ

ഗ്രേഡ്: ഇ

ശമ്പളം: പ്രതിമാസം 44,900 രൂപ (പ്രതിവര്‍ഷം ഏകദേശം 12 ലക്ഷം രൂപ)

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിരമിച്ച ഉദ്യോഗസ്ഥർക്ക് തൊഴിലവസരമൊരുക്കുന്നു; 600ൽപ്പരം ഒഴിവുകൾ

സെലക്ഷന്‍ പ്രക്രിയ (Selection process)

ഓണ്‍ലൈന്‍ പരീക്ഷ

ഗ്രൂപ്പ് വര്‍ക്കുകള്‍

വ്യക്തിഗത അഭിമുഖം

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാര്‍ത്ഥി കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ സര്‍വ്വകലാശാലകളില്‍ നിന്നോ സൈക്കോളജി/എഡ്യൂക്കേഷന്‍/സൈക്കോളജിക്കല്‍ മെഷര്‍മെന്റ്/സൈക്കോമെട്രിക്സ് മാനേജ്മെന്റ് (എച്ച്ആര്‍ സ്‌പെഷ്യലൈസേഷനോടെ) എന്നിവില്‍ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഒബ്ജക്റ്റീവ് ടെസ്റ്റുകള്‍, സൈക്കോളജിക്കല്‍, എഡ്യൂക്കേഷന്‍ ടെസ്റ്റുകള്‍, മറ്റ് സെലക്ഷന്‍ ടൂളുകള്‍ എന്നിവയില്‍ മുന്‍ പരിചയവും കമ്പ്യൂട്ടര്‍ വിജ്ഞാനവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. നിലവിലുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും. കൂടാതെ ആറ് മാസത്തേക്ക് ഒരു വെയിറ്റിംഗ് ലിസ്റ്റും നിലനിര്‍ത്തും.

പ്രായപരിധി

21 വയസ്സ് മുതല്‍ 30 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് ജോലിക്കായി അപേക്ഷിക്കാനാകുക. അതായത് ഉദ്യോഗാര്‍ത്ഥി 1995 മെയ് 2 ന് മുമ്പോ 2001 മെയ് 1 ന് ശേഷമോ ജനിച്ചവരാകരുത്.

ഉദ്യോഗാര്‍ത്ഥിക്ക് അക്കാദമിക് റിസര്‍ച്ച്/ടെസ്റ്റ് ഡെവലപ്മെന്റ് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.

അവസാന തിയതി

ഔദ്യോഗിക വിജ്ഞാപന പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ 2022 മെയ് 31നകം അപേക്ഷകള്‍ സമര്‍പ്പിക്കണം.

അപേക്ഷകൾ അയക്കേണ്ട വിധം

അപേക്ഷകര്‍ക്ക് ഐബിപിഎസിന്റെ ഔദ്യോഗിക സൈറ്റ് - https://www.ibps.in/ സന്ദര്‍ശിച്ച് അപേക്ഷിക്കാം, മറ്റ് രീതിയിലൂടെയുള്ള അപേക്ഷകളൊന്നും സ്വീകരിക്കില്ല.

- ഹോം പേജിന്റെ മുകളില്‍ സ്‌ക്രോള്‍ ചെയ്ത് 2022 മെയ് 11ലെ റിസര്‍ച്ച് അസോസിയേറ്റ്‌സ് തസ്തികയുടെ പരസ്യം കാണുന്നതിന് മുകളിൽ ക്ലിക്ക് ചെയ്യുക.

- IBPS- Recruitment of Research Associate- Registration starts from May 11 എന്നതില്‍ ക്ലിക്ക് ചെയ്യുക.

- ഇപ്പോള്‍ ഒരു പുതിയ വിന്‍ഡോ തുറക്കും. തുടര്‍ന്ന് ന്യൂ രജിസ്‌ട്രേഷനായി ക്ലിക്ക് ചെയ്യുക.

- ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് ഫോട്ടോകളും ഒപ്പും അപ്ലോഡ് ചെയ്യുക.

- എല്ലാം കൃത്യമായി പരിശോധിച്ച് 1000 രൂപ ഫീസ് അടയ്ക്കുക

- അപേക്ഷാ ഫോം പരിശോധിച്ച് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

English Summary: IBPS Recruitment 2022: Applications invited for Research Associate posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds