ഐബിപിഎസിൽ (Institute of Banking Personnel Selection - IBPS) 4016 ഓഫീസ് അസിസ്റ്റന്റ്മാരുടെ ഒഴിവുകൾ. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് IBPS വെബ്സൈറ്റ് ibps.in വഴി ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 7 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. അപേക്ഷ ഫീസ് അടക്കണ്ട അവസാന തീയതിയും അപക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ജൂൺ 27 ആണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/06/2022)
ഓൺലൈൻ പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ജൂലൈ/ഓഗസ്റ്റ് മാസങ്ങളിൽ ഡൗൺലോഡ് ചെയ്യാം. ഓഗസ്റ്റിൽ പ്രാഥമിക പരീക്ഷ നടക്കും. സെപ്റ്റംബറിൽ പ്രാഥമിക പരീക്ഷയുടെ ഫലമെത്തും. സെപ്റ്റംബർ/ഒക്ടോബർ മാസത്തിൽ പ്രധാന പരീക്ഷ. പ്രാഥമിക പരീക്ഷയുടെയും പ്രധാന പരീക്ഷയുടെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്.
ബന്ധപ്പെട്ട വാർത്തകൾ: അസം റൈഫിൾസിൽ ഗ്രൂപ്പ് ബി & സി തസ്തികകളിലേക്ക് നിയമനം നടത്തുന്നു
അവസാന തീയതി
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 27.
ഒഴിവുകളുടെ വിശദാംശങ്ങൾ
ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) തസ്തികയിലേക്ക് 4016 ഒഴിവുകളുണ്ട്.
ശമ്പളം
പേ സ്കെയിൽ: 7200 – 19300/-
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/06/2022)
വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നോ തത്തുല്യമായവയിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. കമ്പ്യൂട്ടറിൽ പ്രവർത്തന പരിജ്ഞാനം അഭികാമ്യം.
പ്രായപരിധി
18 മുതൽ 28 വയസ്സ് വരെ.
ഡെബിറ്റ് കാർഡുകൾ (റുപേ/വിസ/മാസ്റ്റർകാർഡ്/മാസ്ട്രോ), ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, ഐഎംപിഎസ്, ക്യാഷ് കാർഡുകൾ/മൊബൈൽ വാലറ്റുകൾ എന്നിവയിലൂടെ പരീക്ഷാ ഫീസ് അടയ്ക്കാം. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് എന്നിവർക്ക് 850 രൂപയാണ് ഫീസ്. SC/ ST/PWD-ക്ക് Rs. 175/- രൂപയാണ് ഫീസ്.
Share your comments