നിക്ഷേപകർക്ക് താരതമ്യേന ഉയര്‍ന്ന വരുമാനം ലഭിക്കുന്നതിനുമായി മ്യൂച്വൽ ഫണ്ട് ഹൗസുകൾ വിവിധ ഫ്ലോട്ടർ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള പ്ലാനുകളിൽ ശ്രദ്ധാപൂര്‍വം നിക്ഷേപം നടത്തിയാൽ മികച്ച വരുമാനവും നേടാൻ ആകും. ഫ്ലോട്ടിംഗ് പലിശ നിരക്കുകൾ നിലനിൽക്കുന്ന ബോണ്ടുകളിൽ ആയിരിക്കും പദ്ധതിക്ക് കീഴിലുള്ള കൂടുതൽ നിക്ഷേപവും. നിക്ഷേപത്തിനായി ബോണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. മികച്ച വരുമാനത്തിനായി ശരിയായ ബോണ്ടുകൾ തന്നെ തിരഞ്ഞെടുക്കണം.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലിരുന്ന് മികച്ച വരുമാനം നേടാൻ ചെവിക്കൂൺ കൃഷി
ഐസിഐസിഐ പ്രുഡൻഷ്യൽ ഫ്ലോട്ടിംഗ് ഫണ്ട് ബോണ്ട് നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു ഡയറക്ട് ഫ്ലോട്ടിൾ് പ്ലാൻ ആണ്. ആദിത്യ ബിർള സൺ ലൈഫ് ഫ്ലോട്ടിംഗ് റേറ്റ് ഫണ്ട് , കൊട്ടക് ഫ്ലോട്ടിംഗ് റേറ്റ് ഫണ്ട്, എച്ച്ഡിഎഫ്സി ഫ്ലോട്ടിംഗ് റേറ്റ് ഡെറ്റ് ഫണ്ട് എന്നിവയാണ് മറ്റ് ചില ഫണ്ടുകൾ. നിക്ഷേപങ്ങളിൽ വൈവിധ്യം ആഗ്രഹിക്കുന്നവര്‍ക്ക് പോർട്ട്‌ഫോളിയോയിൽ ഇത്തരം ഫ്ലോട്ടിങ് പ്ലാൻ ഉൾപ്പെടുത്താം. ബോണ്ടുകളിൽ ആയിരിക്കും കൂടുതൽ നിക്ഷേപവും. മൂന്ന്മുതൽ അഞ്ച് വര്‍ഷം വരെയുള്ള കാലയളവിൽ ഇത്തരം ഫണ്ടുകളിൽ പലതും താരതമ്യേന മികച്ച റിട്ടേണും നൽകാറുണ്ട്. മികച്ച ഫണ്ടുകൾ കണ്ടെത്തുന്നതിനും നിക്ഷേപം നടത്തുന്നതിനും ആവശ്യമെങ്കിൽ ഫണ്ട് ഹൗസുകളുടെ സഹായം തേടാം.
ബന്ധപ്പെട്ട വാർത്തകൾ: എല്ലാ മാസവും 2000 രൂപ നിക്ഷേപം, 5 വർഷത്തിന് ശേഷം നിങ്ങളുടെ കുട്ടി ലക്ഷാധിപധി
പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 7.17 ലക്ഷം രൂപയാകും
ഐസിഐസിഐ പ്രുഡൻഷ്യൽ ഫ്ലോട്ടിങ് ഫണ്ടിൻെറ ഒരു വർഷത്തെ നിക്ഷേപം താരതമ്യം ചെയ്താൽ കുറഞ്ഞ റിട്ടേൺ ആണ്. എസ്‌ഐപിയായി ഈ ഫണ്ടുകളിൽ നിക്ഷേപം നടത്തിയവര്‍ക്ക് ഒരു വർഷത്തിനുള്ളിൽ 3.55 ശതമാനം റിട്ടേൺ ആണ് ലഭിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ എസ്ഐപിയിലൂടെ ഇത്തരം ഫണ്ടുകൾ ശരാശരി 5.33 ശതമാനം റിട്ടേൺ ലഭിച്ചു.
കണക്കുപ്രകാരം, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ, ഈ പ്ലാനിൽ നിന്നുള്ള വരുമാനം 9.92 ശതമാനമാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ റിട്ടേൺ താരതമ്യം ചെയ്താൽ, ഈ എസ്‌ഐപി പ്ലാൻ ഏകദേശം 19.60 ശതമാനം വരുമാനം നൽകിയിട്ടുണ്ട്. ഫണ്ടിൽ, ഒരു നിക്ഷേപകൻ അഞ്ച് വർഷം മുമ്പ് എസ്ഐപിയായി പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ നിക്ഷേപം 7 ലക്ഷം രൂപയിലേറെയായി വളരുമായിരുന്നു.
Share your comments