ഐഡിബിഐ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകൾ അയക്കാം. ആകെ 600 ഒഴിവുകളാണുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ളവക്ക് ഔദ്യോഗിക വെബ്സൈറ്റായ www.idbibank.in ൽ അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് ഇന്ത്യയിലെ പ്രബേഷനറി ഓഫിസർ തസ്തികയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം Rs. 36,000-63,840 വരെ
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 28 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ശമ്പളം
36,000–63,840 രൂപ
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (22/02/2023)
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും ബിരുദം. ബാങ്കിങ് ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് മേഖലയിൽ 2 വർഷം പരിചയം.
പ്രായപരിധി
വയസ്സ് 21 മുതൽ 30 വരെ. അർഹർക്ക് ഇളവുണ്ട്. പ്രായം 2023 ജനുവരി 1 അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: റെയിൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസുകളെ നിയമിക്കുന്നു; പത്താംക്ലാസ് 50% മാർക്കുള്ളവർക്ക് അവസരം
തിരഞ്ഞെടുപ്പ്
ഓൺലൈൻ ടെസ്റ്റ് (ഏപ്രിൽ), ഇന്റർവ്യൂ, മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രം.
അപേക്ഷ ഫീസ്
1000 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് എന്നിവർ 200രൂപ അടച്ചാൽ മതി.
Share your comments