ഐഡിബിഐ ബാങ്കിലെ ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ആകെ 600 ഒഴിവുകളുണ്ട്. പ്രധാനമായും പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഒരു വർഷത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ തസ്‌തികയിൽ നിയമനം ലഭിക്കും. കോഴ്‌സ്, ബെംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ, നോയിഡയിലെ നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷനൽ എന്നീ സ്ഥലങ്ങളിലാണ് നടത്തുക. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് www.idbibank.in എന്ന ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കേരള ഹൈകോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രാദേശികഭാഷ അറിയുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/09/2023)
പ്രായപരിധി
പ്രായം 20നും 25നും ഇടയിലായിരിക്കണം. ഓഗസ്റ്റ് 31 2023 അടിസ്ഥാനമാക്കിയായിരിക്കും കണക്കാക്കുക. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവുണ്ട്. മുക്‌തഭടൻമാർക്കും ഇളവുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ 450 അസിസ്റ്റന്റ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
തിരഞ്ഞെടുപ്പ്
ലോജിക്കൽ റീസണിങ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ ഇക്കോണമി/ബാങ്കിങ് ബാങ്കിങ് അവെയർനെസ് എന്നിവ ഉൾപ്പെടുന്ന ഓൺലൈൻ ടെസ്‌റ്റ് ഒക്ടോബർ 20ന് നടത്തും. അതേ തുടർന്ന് ഇന്റർവ്യൂവും ഉണ്ടായിരിക്കും.
അപേക്ഷ ഫീസ്
അപേക്ഷ ഫീസ് 1000 രൂപയാണ്. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് 200 രൂപയാണ്. ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്.
Share your comments