
ഐഡിഎഫ്‍സി ഫസ്റ്റ് ബാങ്ക്, പ്രതിരോധ സേനാംഗങ്ങൾക്കായി പ്രത്യേക സേവിങ്സ് ശമ്പള അക്കൗണ്ടുകൾ തുടങ്ങുന്നു.
കരസേനയിലേയും നാവിക സേനയിലേയും, വ്യോമസേനാംഗങ്ങൾക്കും വിമുക്തഭടൻമാര്‍ക്കും, എച്ച്ഡിഎഫ്‍സിയുടെ ഓണര്‍ ഫസ്റ്റ് ഡിഫൻസ് അക്കൗണ്ടിന് കീഴിൽ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാം. ഈ സീറോ ബാലൻസ് ശമ്പള അക്കൗണ്ടിൽ നിന്ന് പ്രതിവര്‍ഷം ആറു ശതമാനം വരെ പലിശ ലഭിക്കും. കരസേന ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ ലഭ്യമാക്കിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.
ഈ സ്കീമിന് കീഴിൽ, കുട്ടികളുടെ വിവാഹത്തിന് രണ്ട് ലക്ഷം രൂപ, ഉന്നത വിദ്യാഭ്യാസത്തിന് നാല് ലക്ഷം രൂപ, 46 ലക്ഷം രൂപ അപകട ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ ഒട്ടെറെ ആനുകൂല്യങ്ങളോടെയാണ് ഓണര്‍ ഫസ്റ്റ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്.
മറ്റൊരു പ്രത്യേകത, ഈ അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല എന്നതാണ്. ബാങ്ക് വിസ കാര്‍ഡ് ഉള്ളവര്‍ക്ക് പ്രധാന എയര്‍പോര്‍ട്ടുകളിൽ ലോഞ്ച് സേവനങ്ങൾ ലഭിക്കും. പ്രതിമാസം ബുക്ക് മൈഷോയിലൂടെ സിനിമ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 250 രൂപ ക്യാഷ് ബാക്ക്, സാധനങ്ങൾ വാങ്ങുമ്പോൾ ക്യാഷ് ബാക്ക് ഓഫറുകൾ എന്നിവയും ലഭിക്കും.
ഇന്ത്യൻ ആര്‍മി, നേവി, എയര്‍ഫോഴ്സ്, ആസാം റൈഫിൾസ് ഉൾപ്പെടെയുള്ള അര്‍ദ്ധ സൈനിക വിഭാഗങ്ങൾ എന്നിവക്ക് ആനുകൂല്യങ്ങൾ ലഭ്യമാകും. ഒരു കോടി രൂപയുടെ വിമാന ആക്സിഡൻറ് പരിരക്ഷയും അക്കൗണ്ടിന് കീഴിൽ പ്രഖ്യാപിച്ചിട്ടുണ്ട് . അപകടം മൂലം മരണം സംഭവിക്കുകയോ, സ്ഥിരമായ അംഗവൈകല്യം ഉണ്ടാകുകയോ ചെയ്താൽ അക്കൗണ്ട് ഉടമകൾക്ക് 40 ലക്ഷം രൂപ ലഭ്യമാക്കും. ഇപ്പോൾ ജോലിയിലുള്ളതോ,വിരമിച്ചതോ ആയ ഉദ്യോഗസ്ഥരുടെ കുട്ടികൾക്കും പഠന സഹായവും വിവാഹ ധനസഹായവും ലഭ്യമാണ്.
കാനറാ ബാങ്കിൽ കുറഞ്ഞ പലിശയ്ക്ക് കാർഷിക വായ്‌പകൾ. 1 ലക്ഷം വരെയുള്ള വായ്‌പക്ക് ഈടില്ല
Share your comments