ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. നിക്ഷേപങ്ങളുടെ പരമാവധി പലിശ അഞ്ച് ശതമാനത്തിൽ നിന്ന് ആറ് ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഏപ്രിൽ 1, 2022 ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്ന് ആറ് ശതമാനം പലിശ ലഭിക്കും. പ്രതിമാസ അടിസ്ഥാനത്തിൽ ആണ് പലിശ.
ബന്ധപ്പെട്ട വാർത്തകൾ: PF പലിശ നിരക്ക് വർധിക്കും? അടുത്ത മാസത്തിലെ EPFO യോഗത്തിൽ തീരുമാനം
പുതിയ പലിശ നിരക്ക് അനുസരിച്ച് ഒരു ലക്ഷം രൂപയിൽ താഴെയുള്ള സേവിംഗ്‌സ് അക്കൗണ്ട് ബാലൻസുകൾക്ക് നാല് ശതമാനം പലിശ നിരക്കാണ് നൽകുന്നത്. ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള 10 ലക്ഷം രൂപ വരെയുള്ള സേവിംഗ്‌സ് അക്കൗണ്ട് ബാലൻസുകൾക്ക് 4.50 ശതമാനം പലിശ നിരക്കും നൽകും.
10 ലക്ഷം രൂപയിൽ കൂടുതലുള്ള എന്നാൽ 25 ലക്ഷം രൂപയിൽ താഴെയുള്ള അക്കൗണ്ട് ബാലൻസുകൾക്ക് അഞ്ച് ശതമാനം പലിശ നിരക്ക് ലഭിക്കും. സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കളുടെ 25 ലക്ഷം മുതൽ ഒരു കോടി രൂപയിൽ താഴെ വരെയുള്ള ബാലൻസുകൾക്ക് ആറ് ശതമാനം പലിശ നിരക്ക് ആണ് ലഭിക്കുന്നത്. നേരത്തെ അഞ്ച് ശതമാനം വരെയായിരുന്നു പരമാവധി പലിശ.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE Latest: ഏപ്രിൽ 1 മുതൽ പലിശ നിരക്ക് നിയമങ്ങളിൽ മാറ്റം
ഒരു കോടി രൂപയിൽ കൂടുതലുള്ളതും 100 കോടിയിൽ താഴെയുള്ളതുമായ നിക്ഷേപങ്ങൾക്ക് അഞ്ച് ശതമാനം പലിശയാണ് ലഭിക്കുക. 100 കോടി രൂപ മുതൽ 200 കോടി രൂപയിൽ താഴെ വരെയുള്ള പ്രതിദിന ബാലൻസിന് 4.50 ശതമാനം പലിശ നിരക്ക് ലഭിക്കും. 200 കോടിയിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 3.50 ശതമാനം പലിശ നിരക്ക് നൽകും.
സ്ഥിരനിക്ഷേപങ്ങൾക്കും താരതമ്യേന ഉയര്‍ന്ന പലിശയാണ് ഐഡിഎഫ്‍സി ഫസ്റ്റ് ബാങ്ക് നൽകുന്നത്. വിവിധ കാലാവധിയിലെ സ്ഥിര നിക്ഷേപ പദ്ധതികൾക്ക് കീഴിൽ 6.25 ശതമാനം വരെ പലിശ നിരക്ക് ലഭ്യമാകും. 2.5 ശതമാനം മുതലാണ് പലിശ നിരക്ക്. ഏഴ് ദിവസം മുതൽ 150 ദിവസങ്ങൾ വരെയുള്ള നിക്ഷേപങ്ങൾക്ക് ആണ് 2.5 ശതമാനം പലിശ ലഭിക്കുന്നത്.
Share your comments