<
  1. News

കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ശില്‍പശാല നടത്തി ഇടുക്കി ജില്ലാ പഞ്ചായത്ത്

ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ശില്‍പശാല നടത്തി, കര്‍ഷകര്‍ക്കും കൃഷിയിലെ നവസംരംഭകര്‍ക്കുമായി അടിമാലി ടൗണ്‍ഹാളില്‍ വെച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ശില്‍പശാലയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർവഹിച്ചു.

Raveena M Prakash
Idukki district panchayath has held marketing workshop for farmers
Idukki district panchayath has held marketing workshop for farmers

ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ശില്‍പശാല നടത്തി, കര്‍ഷകര്‍ക്കും കൃഷിയിലെ നവസംരംഭകര്‍ക്കുമായി അടിമാലി ടൗണ്‍ഹാളില്‍ വെച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ശില്‍പശാലയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർവഹിച്ചു. കർഷകരെയും കൃഷിയിൽ നവ സംരഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കു, അവരുടെ വിളകൾക്ക് ഉണ്ടാകുന്ന വിലത്തകർച്ചയ്ക്ക് പരിഹാരമായി വിളകൾക്കു ന്യായ വില ലഭിക്കാൻ ഓൺലൈൻ മാർക്കറ്റിംഗ് ചെയ്യാനും, കർഷകരെ ഓൺലൈൻ മാർക്കറ്റിംഗിന്റെ സാധ്യതകൾ മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല നടത്തിയത്.

കൃഷി എല്ലാക്കാലവും നിലനിൽക്കുമെന്നും, വ്യവസായങ്ങൾക്കൊപ്പം കൃഷിയെയും വളർത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ശിൽപശാല ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് ജില്ലാ പഞ്ചായത്ത് പറഞ്ഞു. ഇന്റർനെറ്റിന്റെ സാധ്യതകളെ കുറിച്ചും അവ കൃഷിയ്ക്കും, അത്പോലെ തന്നെ കാർഷിക ഉത്പന്നങ്ങൾ വിൽക്കാനും, ഓൺലൈൻ മാർക്കറ്റിംഗ് ഉപയോഗിച്ചു ജീവിതത്തിൽ മുന്നേറാൻ ഇത്തരം ശില്പശാലകൾക്കു കഴിയും.

അടിമാലിയിലെ ടൌൺ ഹാളിൽ വെച്ച് നടന്ന ശില്പശാലയിൽ വെച്ചു നൂതന കാര്‍ഷിക കണ്ടുപിടിത്തത്തിന് കൊളംബോ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മാതൃക കര്‍ഷകന്‍ ചെറുകുന്നേല്‍ ഗോപിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആദരിക്കുകയും ഫലകം സമ്മാനിക്കുകയും ചെയ്തു. തുടർന്ന് മറുപടി പ്രസംഗത്തില്‍ ചെറുകുന്നേല്‍ ഗോപി തന്റെ കാര്‍ഷിക അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. 

കൃഷി വകുപ്പിന്റെ പുതിയ പദ്ധതികളെക്കുറിച്ച് പ്രൊജക്ട് ഡയറക്ടര്‍ ആന്‍സി തോമസ് ചടങ്ങിൽ സംസാരിച്ചു. കാര്‍ഷിക ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങളെക്കുറിച്ച് കാര്‍ഷിക വകുപ്പ് മാര്‍ക്കറ്റിങ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ പമീല വിമല്‍രാജ് വ്യക്തമാക്കി. പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി കോ ഓര്‍ഡിനേറ്റര്‍ ബിനല്‍ മാണിയാണ് ശില്‍പശാല നയിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയും ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ഇന്‍ഡ്യാമാര്‍ട്ട് പോലുള്ള പ്ലാറ്റ് ഫോമുകള്‍ വഴിയും കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം ക്ലാസില്‍ വിശദീകരിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: കോവിഡ് മുന്‍കരുതല്‍, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി: മന്ത്രി വീണാ ജോര്‍ജ്

English Summary: Idukki district panchayath has held marketing workshop for farmers

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds