1. News

ഒരു മണിക്കൂറിനുള്ളിൽ പരാതിപ്പെട്ടാൽ പണം പോകില്ല

ബുദ്ധിമോശം കൊണ്ട് ഒ.ടി.പി. നമ്പർ തട്ടിപ്പുകാർക്ക് പറഞ്ഞു കൊടുത്ത് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചെന്ന് ഫോണിൽ സന്ദേശം വന്നാലും ഭയക്കേണ്ട. ഒരു മണിക്കൂറിനുള്ളിൽ സൈബർ സെല്ലിൽ പരാതിപ്പെട്ടാൽ പണം തിരികെ ലഭിക്കും.

Arun T
ഒ.ടി.പി. നമ്പർ
ഒ.ടി.പി. നമ്പർ

ബുദ്ധിമോശം കൊണ്ട് ഒ.ടി.പി. നമ്പർ തട്ടിപ്പുകാർക്ക് പറഞ്ഞു കൊടുത്ത് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചെന്ന് ഫോണിൽ സന്ദേശം വന്നാലും ഭയക്കേണ്ട. ഒരു മണിക്കൂറിനുള്ളിൽ സൈബർ സെല്ലിൽ പരാതിപ്പെട്ടാൽ പണം തിരികെ ലഭിക്കും.

ബാങ്ക് മാനേജർമാരുടെയും വാലറ്റ് അധികൃതരുടെയും ഒരു വാട്സപ്പ് ഗ്രൂപ്പ് സൈബർ സെൽ തയ്യാറാക്കിയിട്ടുണ്ട്. ഇ-വാലറ്റിൽനിന്ന് വിൽപ്പന നടത്തിയ ഓൺലൈൻ കമ്പനിക്ക് പണം ഉടൻ ലഭിക്കില്ല. അതിന് സമയമെടുക്കും.

തട്ടിപ്പ് വിവരം സൈബർ സെല്ലിനെ ഒരു മണിക്കൂറിനുള്ളിൽ അറിയിച്ചാൽ വിവരം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. ഉടൻ തന്നെ വാലറ്റ് ബ്ലോക്ക് ചെയ്യപ്പെടും. നഷ്ടപ്പെട്ട പണം അക്കൗണ്ടിലേക്ക് 24 മണിക്കൂറിനകം തിരികെ വരികയും ചെയ്യും.

പണം പോയാൽ പരാതിപ്പെടേണ്ട നമ്പർ: 9497976007

English Summary: IF COMPLAINT WITHIN ONE HOUR YOU WILL GET MONEY

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds