<
  1. News

പ്രതിമാസം 1000 രൂപ നിക്ഷേപക്കുകയാണെങ്കിൽ 18 ലക്ഷത്തിൽ കൂടുതല്‍ വരുമാനം നേടാം!

സ്ഥിരമായതും ആകർഷകവുമായ വരുമാനം ലഭിക്കാൻ സാധ്യമാക്കുന്ന രാജ്യത്തെ ഏറ്റവും ജനപ്രിയമായ ദീർഘകാല നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF). നിക്ഷേപകൻ ഈ പദ്ധതിയിൽ കൃത്യമായി നിക്ഷേപിക്കുകയാണെങ്കിൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ പിപിഎഫ് വഴി മികച്ച സമ്പാദ്യമുണ്ടാക്കാൻ കഴിയും. സർക്കാർ പിന്തുണയുള്ള ഒരു നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. റിട്ടയർമെന്റിനു ശേഷം നിക്ഷേപകർക്ക് ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ സഹായിക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. ഒരു നികുതി രഹിത നിക്ഷേപ മാർഗം കൂടിയാണിത്.

Meera Sandeep
Public Provident Fund
Public Provident Fund

സ്ഥിരമായതും ആകർഷകവുമായ വരുമാനം ലഭിക്കാൻ സാധ്യമാക്കുന്ന രാജ്യത്തെ ഏറ്റവും ജനപ്രിയമായ ദീർഘകാല നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF).  നിങ്ങൾ ഈ പദ്ധതിയിൽ കൃത്യമായി നിക്ഷേപിക്കുകയാണെങ്കിൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ പിപിഎഫ് വഴി മികച്ച സമ്പാദ്യമുണ്ടാക്കാൻ കഴിയും. സർക്കാർ പിന്തുണയുള്ള ഒരു നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. റിട്ടയർമെന്റിനു ശേഷം നിക്ഷേപകർക്ക് ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ സഹായിക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. ഒരു നികുതി രഹിത നിക്ഷേപ മാർഗം കൂടിയാണിത്.

ബന്ധപ്പെട്ട വാർത്തകൾ: പ്രതിമാസം 1000 രൂപ നിക്ഷേപിക്കൂ എസ്‌ബി‌ഐയുടെ ആർ‌ഡി പദ്ധതിയിലൂടെ 1.59 ലക്ഷം രൂപ ലഭിക്കും

PPF ന്റെ സവിശേഷതകൾ, പലിശ നിരക്ക്, ആനുകൂല്യങ്ങൾ

നിക്ഷേപകർക്ക് അവരുടെ പിപിഎഫ് അക്കൗണ്ടുകളിൽ പ്രതിവർഷം 500 രൂപ മുതൽ പരമാവധി 1.5 ലക്ഷം രൂപ വരെയുമാണ് നിക്ഷേപിക്കാനാകുക. ഇപ്പോൾ 7.1 ശതമാനമാണ് പിപിഎഫ് പലിശ നിരക്ക്. ബാങ്ക് എഫ്ഡികളേക്കാൾ വളരെ കൂടുതലാണിത്. പിപിഎഫ് അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശ ആദായ നികുതി നിയമപ്രകാരം നികുതിരഹിതമാണ്.

നിക്ഷേപകർക്ക് അവരുടെ പിപിഎഫ് അക്കൗണ്ടിൽ തുടർച്ചയായി 15 വർഷം വരെ പണം നിക്ഷേപിക്കാം. 15 വർഷത്തിന് ശേഷം നിക്ഷേപകർ പണം പിൻവലിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ആവശ്യമുള്ളത്ര വർഷത്തേക്ക് പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി നീട്ടാൻ കഴിയും. ഇതിന് ഒരു പിപിഎഫ് അക്കൗണ്ട് എക്സ്റ്റൻഷൻ ഫോം സമർപ്പിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് പദ്ധതി: 50,000 രൂപ നിക്ഷേപം; 23 ലക്ഷം രൂപ വരുമാനം

നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ ഒരു ദിവസം 33 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, പ്രതിമാസ നിക്ഷേപ മൂല്യം ഏകദേശം 1,000 രൂപ വരും. ഇതിനർത്ഥം, നിങ്ങൾ നിങ്ങളുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ പ്രതിവർഷം കൃത്യം 11,988 രൂപ നിക്ഷേപിക്കുന്നു എന്നാണ്. 25 വയസ്സ് മുതൽ 60 വയസ്സ് വരെ, അതായത് 35 വർഷം വരെ നിങ്ങൾ ഇത് തുടരുകയാണെങ്കിൽ, കാലാവധി തീരുന്ന സമയത്ത് നിങ്ങൾക്ക് ലഭിക്കുന്ന തുക 18.14 ലക്ഷം രൂപയായിരിക്കും. ഈ തുക പൂർണമായും നികുതി രഹിതമായിരിക്കും. കൂടാതെ ലഭിക്കുന്ന മൊത്തം പലിശ ഏകദേശം 14 ലക്ഷം വരും. 25 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിക്കേണ്ട ആകെ തുക 4.19 ലക്ഷം രൂപയായിരിക്കും.

എന്നാൽ, നിങ്ങൾക്ക് ഈ തുക നിക്ഷേപിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ചെയ്യേണ്ട ആവശ്യമില്ല. പ്രതിവർഷം 500 രൂപയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപവും നടത്താം. പിപിഎഫ് അക്കൗണ്ടുകൾ ഓൺലൈനായോ ബാങ്കുകളിൽ നേരിട്ടെത്തിയോ ആരംഭിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: PPF Latest: മെച്യൂരിറ്റി കാലയളവ് പൂർത്തിയാകുന്നതിന് മുൻപും മുഴുവൻ പണം പിൻവലിക്കാം പുതിയ മാറ്റങ്ങൾ അറിയുക!

2019ലെ പിപിഎഫ് നിയമങ്ങൾ അനുസരിച്ച് ഒരു വ്യക്തിയുടെ പേരിൽ ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകൾ ഉണ്ടാകാൻ പാടില്ല. നികുതി ലാഭിക്കുന്നതിനായി പല വ്യക്തികളും ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ്കീം നിയമങ്ങൾ അനുസരിച്ച്, ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടാകരുത്. എന്നിരുന്നാലും, രണ്ട് വ്യത്യസ്ത ബാങ്കുകളിലോ ഒരു പോസ്റ്റ് ഓഫീസിലും ഒരു ബാങ്കിലുമായോ പലരും ഇപ്പോഴും അശ്രദ്ധമായി ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകൾ തുറക്കുന്നുണ്ട്.

English Summary: If you invest Rs 1000 per month, you can earn more than Rs 18 lakh!

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds