<
  1. News

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിവാഹ ശേഷവും സാമ്പത്തിക സ്വാതന്ത്ര്യം നേടാം

മിക്ക വനിതകളും ഇപ്പോൾ ജോലിയുള്ളവരാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടിയിട്ടുള്ളവര്‍ വിരളമാണ്. പ്രത്യേകിച്ച് വിവാഹ ശേഷം. വിവാഹത്തിന് മുമ്പ് സാമ്പത്തിക സ്വാതന്ത്ര്യം നേടിയിരുന്നവരും കൈയിലെത്തുന്ന പണം സ്വന്തം ഇഷ്ടപ്രകാരം ചെലവാക്കുകയും നിക്ഷേപിയ്ക്കുകയും ഒക്കെ ചെയ്തിരുന്നവര്‍ വിവാഹ ശേഷം കുടുംബത്തിൻെറ ചെലവുകളിൽ ചിലതെങ്കിലും ഏറ്റെടുക്കാൻ നിര്‍ബന്ധിതരായേക്കും. അപ്രതീക്ഷിതമായി എത്തുന്ന ഈ ചെലവുകൾ മിക്കവരുടെയും സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയേക്കാം. അൽപ്പം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിവാഹ ശേഷം സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് തടയാനാകും .

Meera Sandeep
You can achieve financial independence even after marriage
You can achieve financial independence even after marriage

മിക്ക വനിതകളും ഇപ്പോൾ ജോലിയുള്ളവരാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടിയിട്ടുള്ളവര്‍ വിരളമാണ്. പ്രത്യേകിച്ച് വിവാഹ ശേഷം. 

വിവാഹത്തിന് മുമ്പ് സാമ്പത്തിക സ്വാതന്ത്ര്യം നേടിയിരുന്നവരും കൈയിലെത്തുന്ന പണം സ്വന്തം ഇഷ്ടപ്രകാരം ചെലവാക്കുകയും നിക്ഷേപിയ്ക്കുകയും ഒക്കെ ചെയ്തിരുന്നവര്‍ വിവാഹ ശേഷം കുടുംബത്തിൻെറ ചെലവുകളിൽ ചിലതെങ്കിലും ഏറ്റെടുക്കാൻ നിര്‍ബന്ധിതരായേക്കും. അപ്രതീക്ഷിതമായി എത്തുന്ന ഈ ചെലവുകൾ മിക്കവരുടെയും സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയേക്കാം. അൽപ്പം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിവാഹ ശേഷം സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് തടയാനാകും .

വിവാഹത്തിന് മുമ്പ് ഇക്കാര്യങ്ങൾ അറിയാം

വിവാഹത്തിന് മുമ്പ് തന്നെ പങ്കാളിയുമായി സംസാരിച്ച് ഫിനാഷ്യൽ പ്ലാനിങ് നടത്തുന്നതും വിവാഹ ശേഷം അതിന് അനുസരിച്ച് മുന്നോട്ട് പോകുന്നതും പെട്ടെന്ന് ഒരു ദിവസം സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് തടയും. നിങ്ങൾക്കോ പങ്കാളികൾക്കോ ഉള്ള ലോൺ, സാമ്പത്തിക ബാധ്യതകൾ എന്നിവയേ കുറിച്ചും വിവാഹത്തിന് മുമ്പ് തന്നെ ധാരണ വേണം. കാരണം വിവാഹ ശേഷം ഈ കടബാധ്യതകൾക്ക് ഇരുവരും ചേര്‍ന്ന് പരിഹാരം കണ്ടെത്തേണ്ടി വരും.

അതുപോലെ വിവാഹ ചെലവുകളുടെ പണം ഇരുവരും ചേര്‍ന്നാണ് പങ്കിട്ടെടുക്കുന്നതെങ്കിൽ അത് പിന്നീട് സാമ്പത്തിക ബാധ്യതകൾ സൃഷ്ടിയ്ക്കാത്ത രീതിയിൽ ചെലവുകൾ പ്ലാൻ ചെയ്യാം. ബജറ്റ് അനുസരിച്ച് അനാവശ്യ ആര്‍ഭാടങ്ങൾ ഒഴിവാക്കിയാൽ വിവാഹ ശേഷം ഇതുമൂലം ഉണ്ടാകാനിടയുള്ള ബാധ്യതകൾ കുറയ്ക്കാം.

ജോലി കളയാതിരിയ്ക്കാം

വിവാഹത്തിനു മുമ്പ് ജോലി ചെയ്തിരുന്ന മിക്ക വനിതകളും വിവാഹ ശേഷം ജോലി ഉപേക്ഷിയ്ക്കാറുണ്ട്. എന്നാൽ വിവാഹ ശേഷം ജോലി ഉപേക്ഷിയ്ക്കാതിരിക്കുന്നത് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കൈയിൽ പണം ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കും. തുടരാൻ താൽപര്യമില്ലാത്ത ജോലിയാണെങ്കിൽ പുതിയ ജോലിയ്ക്ക് നേരത്തെ തന്നെ ശ്രമം ആരംഭിക്കാം. 

വിവാഹ ശേഷം ചെലവകളും കൂടുന്നതിനാൽ ഇരുവരുടെയും ജോലി സാമ്പത്തിക പ്രതിസന്ധികൾ ഒഴിവാക്കും. വിവാഹ ശേഷം വലിയ പ്രയാസമില്ലാതെ ജോലി തുടരാനാകുമെങ്കിൽ തുടരാം. ഇത് സംബന്ധിച്ച് ജീവിത പങ്കാളിയുമായി നേരത്തെ തന്നെ ധാരണയിലെത്താം. ഇരുവരുടെയും സാമ്പത്തിക സ്ഥിതി സംബന്ധിച്ചും ഭാവി ജീവിതം, ചെലവുകൾ ഇവയൊക്കെ സംബന്ധിച്ചും വ്യക്തമായ ധാരണകൾ ഉണ്ടായിരിക്കുന്നത് മറ്റ് പ്രശ്നങ്ങൾ ഒഴിവാക്കും

നേരത്തെ സമ്പാദ്യ ശീലം തുടങ്ങാം

നേരത്തെ തന്നെ സമ്പാദ്യ ശീലം തുടങ്ങുന്നത് വിവാഹ ശേഷവും സമ്പാദ്യം തുടര്‍ന്ന് കൊണ്ടുപോകാൻ പ്രചോദനമാകും. കഴിയുമെങ്കിൽ ജോലി കിട്ടുമ്പോൾ മുതൽ ഒരു തുക സമ്പാദ്യത്തിനായി മാറ്റി വയ്ക്കാം. ഓഹരിയായോ, ബാങ്ക് നിക്ഷേപമായോ ഒക്കെ ഈ തുക മാറ്റി വയ്ക്കാം. അപ്രതീക്ഷിതമായി എത്തുന്ന ചെലവുകൾക്ക് പണം കണ്ടെത്താനും മറ്റും ഇത്തരം നിക്ഷേപങ്ങൾ സഹായകരമാകും. പെട്ടെന്ന് ജോലി വിടേണ്ടി വന്നാലും സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടില്ല.

വിവാഹത്തിന് മുമ്പ് തന്നെ എല്ലാ കടബാധ്യതകളും തീര്‍ക്കാനാകുമെങ്കിൽ തീര്‍ക്കാം. വിദ്യാഭ്യാസ ലോൺ, കാര്‍ ലോൺ എന്നിവ ഉദാഹരണം. അല്ലെങ്കിൽ പങ്കാളിയുടെ സഹായമില്ലാതെ തന്നെ ബാധ്യതകൾ തീര്‍ക്കാനാകും എന്ന് ഉറപ്പാക്കാം. വിവാഹ ശേഷവും സമ്പാദ്യത്തിനായി പണം നീക്കി വയ്ക്കാം. എല്ലാ മാസവും ഇത് തുടരാം.

ജോലി ഉപേക്ഷിക്കണ്ട വന്നെങ്കിൽ അധിക വരുമാനത്തിന് മാര്‍ഗം കണ്ടെത്താം. ചെറിയൊരു ബിസിനസ്, ഫ്രീലാൻസ് ജോലി എന്നിവയെ ഒക്കെ ഇതിനായി ആശ്രയിക്കാം.

English Summary: If you pay attention to these things, you can achieve financial independence even after marriage

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds