<
  1. News

ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂള് എട്ടാം ക്ലാസ് പ്രവേശനം

ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന് റിസോഴ്സസ് ഡവലപ്മെന്റിന്റെ (Indian Institute of Human Resources Development) കീഴില് എറണാകുളം ജില്ലയില് കലൂരിലും (Kaloor-0484-2347132) കപ്രാശ്ശേരിയിലും (Kaprasseri Chengamanad-് 0484-2604116) മലപ്പുറം ജില്ലയില് വാഴക്കാട് (Vazhakkad-0483-2725215), വട്ടംകുളം (Vattamkulam-0494-2681498), പെരിന്തല്മണ്ണ (Perinthalmanna-04933-225086) എന്നിവിടങ്ങളിലും

Ajith Kumar V R

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്റിന്റെ (Indian Institute of Human Resources Development) കീഴില്‍ എറണാകുളം ജില്ലയില്‍ കലൂരിലും (Kaloor-0484-2347132) കപ്രാശ്ശേരിയിലും (Kaprasseri Chengamanad-് 0484-2604116) മലപ്പുറം ജില്ലയില്‍ വാഴക്കാട് (Vazhakkad-0483-2725215), വട്ടംകുളം (Vattamkulam-0494-2681498), പെരിന്തല്‍മണ്ണ (Perinthalmanna-04933-225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (Puthuppally-0481-2351485) യിലും ഇടുക്കി ജില്ലയില്‍ പീരുമേട് (Peerumedu-04869-233982), തൊടുപുഴ (Muttam 04862-255755) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയില്‍ മുല്ലപ്പള്ളി (Mullappally-0469-2680574) യിലും പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍(Technical Higher secondary schools) 2020-21 അദ്ധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് online അപേക്ഷ ക്ഷണിച്ചു. 01.06.2006 ലും 31.05.2008 നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ihrd.kerala.gov.in/thss ല്‍ ഓണ്‍ലൈനായി നല്‍കണം. രജിസ്ട്രേഷന്‍ ഫീസായി (registration fee)110 രൂപ (SC/ST വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച് പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപേക്ഷാഫീസ് സ്‌കൂള്‍ ഓഫീസില്‍ പണമായോ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാം. 2020-21 വര്‍ഷത്തെ Prospectus വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷള്‍ മേയ് 18 മുതല്‍ 26 വൈകിട്ട് നാലു മണി വരെ സമര്‍പ്പിക്കാം.

Logo -courtesy- english.mathrubhumi.com

Technical HSS - courtesy-Face Book

English Summary: IHRD Technical Higher Secondary school 8th standard admission

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds