
കാൺപൂർ ഐ.ഐ.ടിയിൽ നിയമനം നടത്തുന്നു. ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ, ഹിന്ദി ഓഫീസർ, സ്റ്റുഡന്റ് കൗൺസിലർ, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ്, ജൂനിയർ സൂപ്രണ്ടന്റ്, ജൂനിയർ ടെക്നീഷ്യൻ എന്നീ തസ്തികകളിലായി 95 ഒഴിവുകളാണ് ഉള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷം പ്രൊബേഷൻ കാലയളവുണ്ടായിരിക്കും.
താൽപ്പര്യമുള്ളവർക്ക് ഒന്നോ അതിൽ കൂടുതൽ തസ്തികകളിലേക്കോ ഓൺലൈനായി അപേക്ഷിക്കാം. നവംബർ 16ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാൻ സമയമുണ്ട്. കാൺപൂർ ഐ.ഐ.ടിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.iitk.ac.in/infocell/recruitment സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഗ്രൂപ്പ് എ തസ്തികകളിലേക്ക് അയക്കാൻ 500 രൂപയാണ് അപേക്ഷാ ഫീസ്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്ക് 250 രൂപ മതിയാകും. നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നീ രീതികളിൽ ഫീസടയ്ക്കാം.
ഒഴിവുകളുടെ വിശദാംശങ്ങൾ
- ഡെപ്യൂട്ടി രജിസ്ട്രാർ- 3 ഒഴിവുകൾ
- അസിസ്റ്റന്റ് രജിസ്ട്രാർ (പി.കെ കേൾക്കാർ സെൻട്രൽ ലൈബ്രറി)- 1 ഒഴിവ്
- അസിസ്റ്റന്റ് രജിസ്ട്രാർ- 8 ഒഴിവുകൾ
- ഹിന്ദി ഓഫീസർ- 1 ഒഴിവ്
- സ്റ്റുഡന്റ് കൗൺസിലർ- 1 ഒഴിവ്
- ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ്- 13 ഒഴിവുകൾ
- ജൂനിയർ സൂപ്രണ്ടന്റ്- 15 ഒഴിവുകൾ
- ജൂനിയർ ടെക്നീഷ്യൻ- 17 ഒഴിവുകൾ
- ജൂനിയർ അസിസ്റ്റന്റ്- 31 ഒഴിവുകൾ
- ഡ്രൈവർ- 1 ഒഴിവ്
എന്നിങ്ങനെ ആകെ 95 ഒഴിവുകളാണുള്ളത്.
ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) തസ്തികയിൽ ഒഴിവ്
Share your comments