കൊച്ചി :കുമ്പളങ്ങി കായലിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ചീനവലകൾ നീക്കം ചെയ്യാൻ തുടങ്ങി. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് നടപടികൾ. കേരള ഉൾനാടൻ ഫിഷറീസ് ആക്ടിന് വിരുദ്ധമായാണ് ഇവിടെ ചീനവലകൾ സ്ഥാപിച്ചിരിക്കുന്നതെന്നു കാട്ടി കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നീതി സംരക്ഷണ വേദിയുടെ പരാതികൾക്കൊടുവിലാണ് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ചീനവലകൾ നീക്കം ചെയ്യാൻ ആരംഭിച്ചത്. കുമ്പളങ്ങി പാലത്തിനു സമീപം പെരുമ്പടപ്പ് ഭാഗത്തു സ്ഥാപിച്ചിട്ടുള്ള ചീനവലയാണ് ആദ്യം നീക്കം ചെയ്തത്. പ്രത്യേക പരിശീലനം നേടിയ തൊഴിലാളികളെ ഉപയോഗിച്ചാണ് വലകൾ ഊരി മാറ്റുന്നത്. The first to be removed was a Chinese net installed on the Perumbadappu side near the Kumbalangi bridge. The nets are removed using specially trained workers.കുമ്പളങ്ങി കായലിൽ മാത്രം 1500 ൽ അധികം അനധികൃത വലകൾ ഉണ്ടെന്നാണ് കണക്ക്. ഫിഷറീസ് ഡയറക്ടറുടെ ഓഫീസിൽ ഒരു മാസം മുൻപ് വിളിച്ചു ചേർത്ത തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിൽ വലകൾ ഊരി മാറ്റാൻ ഉടമകൾക്ക് രണ്ടാഴ്ച സമയം അനുവദിച്ചിരുന്നു. എന്നാൽ സമയ പരിധി കഴിഞ്ഞിട്ടും വലകൾ ഊരി മാറ്റാത്തതിനെ തടുർന്ന് ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കുകയായിരുന്നു.
ഒരു ചീനവല സ്ഥാപിക്കുന്നതിന് ഏകദേശം മൂന്നു ലക്ഷം രൂപ ചെലവ് വരും. നടുക്കായൽ അടച്ചു കെട്ടി ചെറു വള്ളങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത നിലയിലാണ് അനധികൃത വലകൾ നാട്ടിയിരിക്കുന്നത്.15 വലകൾ വരെ സ്വന്തമായുള്ളവർ ഇവിടെയുണ്ട്. വലകൾക്കു അനധികൃതമായി വൈദ്യുതി കണക്ഷൻ അനുവദിച്ചിട്ടുള്ളതായി പരാതിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി വിധിയെ തുടർന്ന് സംസ്ഥാന ഫിഷറീസ് സെക്രട്ടറിയുടെ ഉത്തരവിനെ തുടർന്നാണ് നടപടികൾ ആരംഭിച്ചത്. പെരുമ്പടപ്പ് ഭാഗത്തെ ആദ്യ വല നീക്കം ചെയ്താണ് ഫിഷറീസ് വകുപ്പ് നടപടികൾക്ക് തുടക്കം കുറിച്ചത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ ബി സ്മിത, അസിസ്റ്റന്റ് ഓഫീസർമാരായ കെ ഡി രമ്യ , രശ്മി പി രാജു ഫിഷറീസ് സബ് ഇൻസ്‌പെക്ടർമാരായ ദിവ്യ ടി ബാബു, ടി വി ലിസ്സി എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും വലകൾ നീക്കം ചെയ്യൽ തുടരും.
കടപ്പാട് : പത്രവാർത്ത
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ഇനി വനിതകൾ
Share your comments