രാജ്യത്തുടനീളമുള്ള 1.56 ലക്ഷം ആയുഷ്മാൻ ഭാരത് - ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിൽ (AB-HWC) എല്ലാ മാസവും 14ന് ആരോഗ്യ മേളകൾ സംഘടിപ്പിക്കുമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലായം 'സ്വസ്ഥ മൻ, സ്വസ്ഥ ഘർ' ക്യാമ്പയിൻ ആരംഭിച്ചത്.
'നിക്ഷയ് പോഷൻ അഭിയാൻ(Nikshay Poshan Abhiyan)', എന്ന കേന്ദ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി യോഗ, സുംബ സെഷനുകൾ, ടെലികൺസൾട്ടേഷൻ, സാംക്രമികേതര രോഗങ്ങളുടെ പരിശോധന, മരുന്നുവിതരണം, അരിവാള് കോശ രോഗ പരിശോധന എന്നിവ, രാജ്യവ്യാപകമായി ഈ ആരോഗ്യ മേളകളുടെ ഭാഗമായി സംഘടിപ്പിക്കും. ശാരീരികവും മാനസികവുമായ ക്ഷേമത്തെക്കുറിച്ചും പരിസ്ഥിതി സൗഹാർദ്ദപരമായ കൈമാറ്റത്തെക്കുറിച്ചും അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി ചൊവ്വാഴ്ച എല്ലാ എബി-എച്ച്ഡബ്ല്യുസികളിലും (AB-HWC) സൈക്കിൾ ഫോർ ഹെൽത്ത് എന്ന സൈക്കിൾ റാലി സംഘടിപ്പിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
ഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ സൈക്ലത്തോൺ സംഘടിപ്പിക്കുമെന്നും മന്ത്രാലായം അറിയിച്ചു. എല്ലാ പൗരന്മാരും അവരുടെ അടുത്തുള്ള എബി-എച്ച്‌ഡബ്ല്യുസി(AB-HWC)കളിൽ സൈക്ലിംഗ് പരിപാടികളിൽ പങ്കെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭ്യർത്ഥിച്ചു. 'നമ്മുടെ ശരീരത്തെ ആരോഗ്യകരവും സജീവമായി നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗമാണ് സൈക്ലിംഗ്. നിങ്ങൾക്ക് തോന്നുന്നത്ര ദൂരം, അത് വളരെ കുറച്ചാണെങ്കിലും അത്രയും ദൂരം സൈക്ലിംഗ് ചെയ്യുക', മാണ്ഡവ്യ ഒരു ട്വീറ്റിൽ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: Valentine's Day Special: ഫെബ്രുവരി 14 ന് പശുവിനെ ആരാധിക്കാൻ അഭ്യർത്ഥിച്ച് യുപി മന്ത്രി
Share your comments