-
-
News
ദേശീയ പുരസ്‌കാര നിറവില്‍ ഒരു പുഷ്പകര്‍ഷക
പുഷ്പകൃഷി ചെയ്യുന്ന വാസിനിഭായ് എന്ന വീട്ടമ്മ ശ്രദ്ധേയയാകുന്നത് സ്വന്തമായി 11 ഇനം ആന്തൂറിയങ്ങള്‍ വികസിപ്പിച്ചെടുത്ത വ്യക്തി എന്ന നിലയിലാണ്. ഈ കണ്ടുപിടിത്തം 2017 ല്‍ രാഷ്ട്രപതിയില്‍ നിന്ന് ദേശീയ അവാര്‍ഡ് വരെ നേടിക്കൊടുത്തു ഈ വീട്ടമ്മയ്ക്ക്. വ്യത്യസ്തമായ രണ്ട് ഇനങ്ങള്‍ തമ്മില്‍ പോളിനേറ്റ് ചെയ്താണ് ഇവര്‍ പുതിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത്. തിരുവനന്തപുരം അമരവിള സ്വദേശിയായ ഈ വീട്ടമ്മ കഴിഞ്ഞ 40 വര്‍ഷമായി പൂ കൃഷിരംഗത്ത് സജീവമാണ്.

പൂക്കള്‍ വിരിഞ്ഞ് എട്ട് ദിവസം കഴിയുമ്പോള്‍ തിരികള്‍ തമ്മില്‍ പരസ്പരം കൈ കൊണ്ട് പതുക്കെ തേച്ചു കൊടുക്കുകയാണ് ആദ്യപടിയായി ചെയ്യുന്നത്. ഈ പ്രക്രിയ നാലു ദിവസം തുടര്‍ച്ചയായി ചെയ്യണം. ആറുമാസം ആകുമ്പോള്‍ അത് വിത്താകും. ഈ വിത്ത് പാകി മുളപ്പിച്ച് ആറുമാസം ആകുമ്പോള്‍ പറിച്ചുനടാം. മൂന്നര വര്‍ഷം പിടിക്കും ഇതില്‍ പൂ വിരിയാന്‍. പൂ വിരിഞ്ഞ് 25 ചെടിയെങ്കിലും ആകാന്‍ ചുരുങ്ങിയത് 7-8 വര്‍ഷമെങ്കിലും എടുക്കും. അതിനു ശേഷമാണ് ഇവയ്ക്ക് പേരിടുന്നതും വില്‍ക്കുന്നതും. ഇവയ്‌ക്കെല്ലാം കൊടുത്ത പേരുകളും ഏറ്റവും പ്രിയപ്പെട്ടവരുടേതു തന്നെ. ഓറഞ്ച് നിറത്തിലുള്ള അഞ്ച് വ്യത്യസ്ത ഇനങ്ങള്‍ക്ക് ഇവര്‍ നല്‍കിയത് സ്വന്തം അമ്മയുടെ പേരു തന്നെ, ഡോറ. ഡോറ 1 മുതല്‍ ഡോറ 5 വരെയാണ് ഓറഞ്ച് ആന്തൂറിയത്തിന് നല്‍കിയിരിക്കുന്നത്. പപ്പയുടെ ഓര്‍മ്മയ്ക്കായി ജോര്‍ജ്ജ് എന്ന പേരാണ് ഒരിനത്തിന് നല്‍കിയിരിക്കുന്നത്. കൂടാതെ ജെ.വി. റെഡ്, ജെ.വി. പിങ്ക്, ജൈന്റ് പിങ്ക്, ആകാശ് എന്നിങ്ങനെയാണ് 11 ഇനങ്ങള്‍ക്ക് നല്‍കിയ പേരുകള്‍.
വളരെ ക്ഷമയും കരുതലും വേണ്ട ഒരു ജോലിയാണിത്. ഇതിനുവേണ്ട ശാസ്ത്രീയമായ പഠനമൊന്നും ഇവര്‍ക്ക് കിട്ടിയിട്ടില്ല. പാരമ്പര്യകര്‍ഷക കുടുംബത്തില്‍ ജനിച്ച വാസിനി അച്ഛനും അമ്മയും ചെയ്യുന്ന കൃഷികള്‍ കണ്ടാണ് വളര്‍ന്നത്. കൂടാതെ നിരന്തരമായ വായനയും കൃഷിയിലെ പുതിയ പരീക്ഷണങ്ങള്‍ക്ക് ഇവര്‍ക്ക് തുണയായി. 100 ഏക്കര്‍ ഭൂമിയിലായിരുന്നു അന്ന് കൃഷി. ഇന്നത് ഒരേക്കര്‍ ഭൂമിയായി ചുരുങ്ങി. കൃഷി പണികളെല്ലാം വാസിനിയും ഭര്‍ത്താവ് ജപമണിയും ചേര്‍ന്നാണ് ചെയ്യുന്നത്. ആന്തൂറിയത്തിനും ഓര്‍ക്കിഡിനും പുറമെ പച്ചക്കറിക്കൃഷിയും ഇവര്‍ ചെയ്യുന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി ആളുകളാണ് പൂക്കള്‍ക്കും ചെടികള്‍ക്കുമായി ഇവരെ സമീപിക്കുന്നത്.
രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ച അവാര്‍ഡിനു പുറമെ മൂന്നുതവണ തുടര്‍ച്ചയായി നെയ്യാറ്റിന്‍കര കൃഷിഭവനില്‍ നിന്ന് മികച്ച പുഷ്പകൃഷി കര്‍ഷകയ്ക്കുള്ള പുരസ്‌കാരവും കിസാന്‍ കേരളയുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
(ഫോണ്‍: 9746071231)
English Summary: in the glory of flower farming
Share your comments