അടുത്ത 24 മണിക്കൂറിൽ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല
നവംബർ 25 ന് കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 വരെ കിമീ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്നും കടലിൽ പോകാൻ പാടുള്ളതല്ല.On November 25, strong winds of 40 to 50 kmph and in some places up to 60 kmph are expected off the coast of Kerala
2020 നവംബർ 25 ന് കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 വരെ കിമീ വേഗതയിലും ചില അവസരങ്ങളിൽ 60 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്നും കടലിൽ പോകാൻ പാടുള്ളതല്ല.
തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതിനാൽ കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട്-പുതുച്ചേരി, തീരങ്ങളിൽ യാതൊരു കാരണവശാലും മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.
പ്രത്യേക ജാഗ്രത നിർദേശം
അറബിക്കടൽ
21-11-2020 മുതൽ 22-11-2020 വരെ തെക്ക്- പടിഞ്ഞാറു അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 മുതൽ 65 കിമീ വരെ വേഗത്തിലുള്ള അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടൽ: തമിഴ്‌നാട്- പുതുച്ചേരി തീരം
21-11-2020 മുതൽ 22-11-2020 വരെ : തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
23-11-2020 മുതൽ 25-11-2020 വരെ തെക്ക്- പടിഞ്ഞാറു ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
മൽസ്യത്തൊഴിലാളികൾ മേല്പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Share your comments