സമ്പൽസമൃദ്ധിയുടെയും, പ്രതീക്ഷയുടെയും ഒരു നല്ല നാളെ നാളേക്കുള്ള ചുവടുവെപ്പാണ് വിഷു. വിഷു എത്തുവാൻ രണ്ടു ദിവസം ബാക്കി നൽകി സമൃദ്ധിയുടെ ഉത്സവത്തെ വരവേൽക്കുവാൻ വിപണിയും തയ്യാറായിരിക്കുന്നു. കൊന്നപ്പൂവും, കണിവെള്ളരിയും, പൂത്തിരിയും, പടക്കവും ആയി ഉത്സവത്തെ എതിരേൽക്കുവാൻ വിപണിയിൽ ആകെ തിരക്കാണ്. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ വിപണിയുടെ ശോഭ മങ്ങുവാൻ കാരണമാകുന്നു.
The market is in full swing to welcome the festival with Konna flowers, cucumbers, puppets and firecrackers. But the heavy rains over the last few days have caused the market to fade.
ബന്ധപ്പെട്ട വാർത്തകൾ : വിഷുവിന് വിളവെടുക്കാം, ആദായം നേടാം; കണി വെള്ളരി കൃഷി ഇപ്പോൾ തുടങ്ങാം
വിഷുക്കണിയിലെ പ്രധാന ആകർഷണീയത കണി വെള്ളരിക്കയ്ക്ക് വിപണിയിൽ കിലോഗ്രാമിന് 40 രൂപയാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വില അല്പം ഉയർന്നിട്ടുണ്ടെങ്കിലും മഴ ഒരു പ്രശ്നമായി നിലനിൽക്കുന്നു. പലയിടങ്ങളിലും വിളവെടുപ്പ് കാത്തിരിക്കുന്ന കണി വെള്ളരിക്ക കൃഷി കനത്ത മഴയെ തുടർന്ന് നാശം വിതച്ചിട്ടുണ്ട്. കണിവെള്ളരി കൂടാതെ എല്ലാ പച്ചക്കറികൾക്കും വിപണിയിൽ വില അല്പം ഉയർന്നു നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ : കണിക്കൊന്ന - ചർമ്മ രോഗങ്ങൾക്ക് ഉത്തമ പ്രതിവിധി
ചെറുനാരങ്ങ ആണ് വിപണിയിൽ വൻ ഡിമാൻഡോടെ വിറ്റഴിയുന്ന പച്ചക്കറി ഇനങ്ങളിൽ മുൻപന്തിയിൽ. കിലോഗ്രാമിന് 180 രൂപയാണ് ശരാശരി വില. പച്ചക്കറികൾക്ക് മാത്രമല്ല കൊന്ന പൂവിനും മികച്ച കാത്തിരിക്കുകയാണ് കച്ചവടക്കാർ. എന്നാൽ അപ്രതീക്ഷിതമായി എത്തിയ വേനൽമഴ പൂത്തുലഞ്ഞു നിൽക്കുന്ന കൊന്ന പൂക്കൾക്ക് അത്ര ഗുണം ഉള്ള കാര്യമല്ല. എന്നാലും വ്യാഴാഴ്ചയോടെ വിപണിയിലേക്ക് പൂവ് ധാരാളമായി എത്തുമെന്ന് കച്ചവടക്കാർ ഉറപ്പു പറയുന്നു. വിഷുവിന് സദ്യയൊരുക്കുവാൻ കാത്തിരിക്കുകയാണ് എല്ലാവരും. പാചകവാതകത്തിന് വില വർധിച്ചത് എല്ലാവർക്കും നിരാശ ജനിപ്പിക്കുന്ന ഒന്നാണ്.
കാറ്ററിംഗ് മേഖലയിൽ ഇത് നഷ്ടമുണ്ടാക്കും എന്ന് ഉറപ്പാണ്. പാചക വാതക സിലിണ്ടറിന് കഴിഞ്ഞവർഷം 1350 രൂപയാണെങ്കിൽ ഈ വർഷം 2300 രൂപയാണ്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വെളിച്ചെണ്ണ വില ഉയർന്നതും ഈ മേഖലയ്ക്ക് അത്ര നല്ലതല്ല. വിഷുവും ഈസ്റ്ററും അടുത്ത് വരുന്നതിനാൽ ഇത്തരം പ്രതിസന്ധികൾ കാര്യമായി ബാധിക്കാൻ ഇടയില്ല എന്നാണ് കച്ചവടക്കാർ പറയുന്നത്. പടക്ക വിപണിയും ഇത്തവണ അത്ര സജീവമല്ല. മഴ തന്നെയാണ് പ്രതിസന്ധിക്കു കാരണം കമ്പിത്തിരി, മത്താപ്പൂ, പടക്കം തുടങ്ങിയവയ്ക്ക് വില 20% ആണ് കഴിഞ്ഞ വർഷത്തേക്കാൾ കൂടിയത്. അഞ്ച് പാക്കറ്റ് ഉള്ള ഒരു സെൻറ് കമ്പിത്തിരിയുടെ വില 175 രൂപയാണ്. എന്തൊക്കെ പ്രതിസന്ധി വ്യാഴാഴ്ച വിഷു വിപണി ഉഷാർ ആകുമെന്നാണ് കണക്ക് കൂട്ടൽ.
ബന്ധപ്പെട്ട വാർത്തകൾ : ദാഹശമനത്തിന് പൊട്ടുവെള്ളരി
Share your comments