തിരുവനന്തപുരം: തിംഫുവില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായത്തോടെ നിര്‍മ്മിച്ച അത്യാധുനിക ആശുപത്രിയായ ഗ്യാല്‍സ്തുങ് ജെത്സുങ് പേമ വാങ്ചുക്ക് മദര്‍ ആന്‍ഡ് ചൈല്‍ഡ് (മാതൃശിശു) ആശുപത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗോയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
150 കിടക്കകളുള്ള ഗ്യാല്‍സ്തുങ് ജെത്സുങ് പേമ വാങ്ചുക്ക് മദര്‍ ആന്‍ഡ് ചൈല്‍ഡ് ആശുപതി രണ്ട് ഘട്ടങ്ങളിലായി വികസിപ്പിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് പിന്തുണ നല്‍കിയിരുന്നു. 22 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ആശുപത്രിയുടെ ഒന്നാം ഘട്ടം 2019 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. 12-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 119 കോടി രൂപ ചെലവുള്ള രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം 2019-ലാണ് ഏറ്റെടുത്തത്, അതിപ്പോള്‍ പൂര്‍ത്തിയായി.
പുതുതായി നിര്‍മ്മിച്ച ആശുപത്രി ഭൂട്ടാനിലെ മാതൃ ശിശു ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കും. പീഡിയാട്രിക്‌സ്, ഗൈനക്കോളജി ആന്‍ഡ് ഒബ്‌സ്റ്റട്രിക്‌സ്, അനസ്‌തേഷ്യോളജി, ഓപ്പറേഷന്‍ തിയേറ്റര്‍, നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍, പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ എന്നിവയ്ക്കുള്ള അത്യാധുനിക സൗകര്യങ്ങള്‍ പുതിയ സംവിധാനത്തിലുണ്ടാകും
ആരോഗ്യ പരിരക്ഷയിലെ ഇന്ത്യ-ഭൂട്ടാന്‍ പങ്കാളിത്തത്തിന്റെ ഉജ്ജ്വലമായ ഉദാഹരണമായി ഗ്യാല്‍സ്തുങ് ജെത്സുങ് പേമ വാങ്ചുക്ക് മാതൃശിശു ആശുപത്രി നിലകൊള്ളും.
Share your comments