കൃഷിഭവനുകളിൽ യുവാക്കൾക്ക് ഇൻസെൻ്റീവോടെ ഇൻ്റേൺഷിപ്പിന് അവസരം
കാർഷിക മേഖലയിൽ യുവ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിന് യുവതീയുവാക്കൾക്ക് കൃഷിഭവനുകളിൽ ഇൻ്റേൺഷിപ്പിന് അവസരം. ജൂലൈ മാസം 24 വരെ താല്പര്യമുള്ളവർക്ക് www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനിലൂടെ ഇതിനായി അപേക്ഷിക്കാം. ജൂലൈ 26 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ഇൻറർവ്യൂ നടത്തി ഇൻ്റേണുകളെ തെരഞ്ഞെടുക്കുന്നതായിരിക്കും.
ആറുമാസം ഇൻ്റേൺഷിപ്പിന് അവസരം (Six month Internship)
1077 പേർക്ക് ആറുമാസം ഇൻ്റേൺഷിപ്പിന് അവസരം നൽകുന്ന പദ്ധതിയാണ് കൃഷിവകുപ്പ് നടപ്പിലാക്കുന്നത്. വിദ്യാഭ്യാസത്തോടൊപ്പം ഗ്രാമീണ കാർഷിക പരിചയം കൂടിയുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. incentive ആയി പ്രതിമാസം 1000 രൂപ വീതം നൽകും.
കൃഷിവകുപ്പ് (Agri department) വെബ് സൈറ്റിൽ അപേക്ഷകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോട്ടോ പതിച്ച അപേക്ഷയുടെ യഥാർത്ഥ പകർപ്പും , സർട്ടിഫിക്കറ്റും മറ്റു രേഖകളും ഇൻ്റർവ്യു സമയത്ത് പരിശോധിക്കുന്നതായിരിക്കും. വി എച്ച് എസ് സി അവസാന വർഷ വിദ്യാർത്ഥികൾ, കൃഷി ജൈവകൃഷി എന്നിവയിൽ വി എച്ച് എസ് സി സർട്ടിഫിക്കറ്റ് ഉള്ളവർ ബിഎസ്സി അഗ്രിക്കൾച്ചർ കഴിഞ്ഞ വർ എന്നിവരെ മാത്രമേ ഇൻ്റേൺഷിപ്പിന് അനുവദിക്കൂ.
Share your comments