സംസ്ഥാനത്ത് ആദ്യമായി ഇൻഡ് ഗ്യാപ് സ്റ്റാൻഡേർഡ് (ഇന്ത്യ ഗുഡ് അഗ്രികൾച്ചറൽ പ്രാക്ടീസ്) കൃഷിയുടെ വിജയമാതൃക തീർത്തിരിക്കുകയാണ് കൊല്ലം ജില്ല. നബാർഡ് ധനസഹായത്തോടെ നടപ്പിലാക്കുന്ന സുരക്ഷിത കൃഷിയിലൂടെ മികച്ച വിളവാണ് കൊല്ലം ജില്ലയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. മണ്ണ്, ജലം ജൈവസമ്പത്ത് എന്നിവ സംരക്ഷിച്ചുകൊണ്ടുള്ള കൃത്യതയാർന്ന കൃഷിരീതിയാണിത്.

കൃഷി രീതികൾ അവലംബിക്കുന്നതിന് മുൻപ് മണ്ണിൻറെ പരിശോധന ഫലം അടിസ്ഥാനപ്പെടുത്തി അതിന് വേണ്ട മൂലകങ്ങൾ നൽകി മണ്ണിനെ ഫലഭൂയിഷ്ടമാകുന്നു. തുടർന്ന് ചെടിയുടെ ഓരോ വളർച്ച ഘട്ടം അനുസരിച്ച് ജൈവവളപ്രയോഗം നടത്തുന്നു. ചെടിയുടെ രോഗപ്രതിരോധശേഷി ഉയർത്തുവാനും, കീടനിയന്ത്രണത്തിനും ജൈവവള കീടനാശിനിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യ ഗുഡ് അഗ്രികൾച്ചർ പ്രാക്ടീസ് പ്രകാരം തെരഞ്ഞെടുത്ത 300 കർഷകർക്ക് പ്രത്യേക പരിശീലനം നൽകുകയും, കേരള ബാങ്ക് വഴി കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കിയുമാണ് കൃഷി ആരംഭിച്ചത്. പത്തനാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് പദ്ധതിനിർവഹണം നടത്തിയത്.
കോവിഡ് സാഹചര്യത്തിൽ പാലരുവി ആപ്പ് വഴി കാർഷികോൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഒരുക്കിയിട്ടുണ്ട്. ഉൽപന്നങ്ങൾക്ക് കർഷകർ പ്രതീക്ഷിക്കുന്ന വില കിട്ടും വിധമാണ് വിപണി സംവിധാനം ഒരുക്കിയിരിക്കുന്നത്. കൃഷിയ്ക്കാവശ്യമായ വിത്തും തൈകളും മറ്റു സാമഗ്രികളും ഇവിടെത്തന്നെ സജ്ജമാക്കുകയായിരുന്നു. പച്ചക്കറികളും, കിഴങ്ങുവർഗ്ഗങ്ങളും സുരക്ഷിത ഭക്ഷണത്തിനായി ഇവിടെ വിളിച്ചിരിക്കുന്നു.
For the first time in the state, Kollam district has set a successful example of Ind Gap Standard (India Good Agricultural Practice) cultivation. Kollam district has got good yields through NABARD funded safe farming.
എല്ലാ കർഷകരേയും സുരക്ഷിത കൃഷിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ആദ്യപടിയാണ് ഇതെന്ന് കമ്പനിയുടെ ജനറൽ മാനേജർ ആർ ശങ്കർ നാരായൺ പറഞ്ഞു. സുരക്ഷിത കൃഷിക്ക് കർഷകരിൽ നിന്ന് ലഭിച്ച പ്രതികരണം മികച്ചതാണെന്ന് കമ്പനിയുടെ ചെയർമാൻ ബിജു കെ മാത്യു അഭിപ്രായപ്പെട്ടു.
Share your comments