കാർഷിക-സഹകരണ മേഖലകളിലെ പങ്കാളികളുമായുള്ള വെബിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ബജറ്റ് അഗ്രി-ടെക് സ്റ്റാർട്ടപ്പുകളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് പറഞ്ഞു. അഗ്രി-ടെക് സ്റ്റാർട്ടപ്പുകളിൽ പുതിയ ഫണ്ടിംഗ് മാർഗങ്ങൾ സൃഷ്ടിക്കാൻ ഒരു ആക്സിലറേറ്റർ ഫണ്ട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒമ്പത് വർഷം മുമ്പ് വരെ, വളരെ കുറവായിരുന്നു കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം, എന്നാൽ ഇപ്പോൾ രാജ്യത്തു 3000-ത്തിലേറെയായി അഗ്രി- സ്റ്റാർട്ടപ്പ് വർധിച്ചതായി പ്രധാനമന്ത്രി നിരീക്ഷിച്ചു.
അതോടൊപ്പം തന്നെ എണ്ണ വിത്തുകളുടെയും പയറുവർഗങ്ങളുടെയും ഉത്പാദനം വർധിപ്പിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. സർക്കാർ നടത്തുന്ന ബജറ്റ് വെബിനാറുകളുടെ ഭാഗമായി, വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന്റെ കാർഷിക മേഖലയെക്കുറിച്ചും എണ്ണ വിത്തുകളുടെയും പയറുവർഗങ്ങളുടെയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെക്കുറിച്ചും സംസാരിച്ചു.
രാജ്യത്തു ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും എണ്ണ വിത്തുകളുടെയും പയറുവർഗങ്ങളുടെയും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള ലക്ഷ്യം വെച്ചാണ് സർക്കാർ പ്രവർത്തിക്കുന്നെതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഗ്രി-ടെക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്ര ബജറ്റിനെക്കുറിച്ചും, കാർഷിക മേഖലയിലെ സംരംഭകർക്ക് ധനസഹായം നൽകുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയിലെ അഗ്രി സ്റ്റാർട്ടപ്പുകളുടെ എണ്ണം 2014-ൽ ഉണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ 3,000-ത്തിലധികമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സഹകരണ പ്രസ്ഥാനം ഈ മേഖലയിൽ നടക്കുന്ന പുതിയ വിപ്ലവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രാമശ്രീ ഹോർട്ടി സ്റ്റോറുകൾ ആരംഭിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം..കൂടുതൽ കൃഷി വാർത്തകൾ...
Share your comments