<
  1. News

ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് അനുഭവ വിജ്ഞാന വ്യാപന ശിൽപശാലയ്ക്ക് ഇന്ന് സമാപനം

ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതിയുടെ ഫലങ്ങൾ വിലയിരുത്തുകയും ആശയങ്ങൾ ക്രോഡീകരിച്ച് തുടർ ആസൂത്രണ – നയ രൂപീകരണ പ്രവർത്തനങ്ങൾ തയ്യാറാക്കുകയുമാണ് ശിൽപശാലയുടെ പ്രധാന ലക്ഷ്യങ്ങൾ.

Darsana J
ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് അനുഭവ വിജ്ഞാന വ്യാപന ശിൽപശാലയ്ക്ക്  ഇന്ന് സമാപനം
ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് അനുഭവ വിജ്ഞാന വ്യാപന ശിൽപശാലയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് അനുഭവ വിജ്ഞാന വ്യാപന ദ്വിദിന ശിൽപശാലയ്ക്ക് ഇന്ന് സമാപനം. പശ്ചിമഘട്ട മേഖലയിലെ 11 പഞ്ചായത്തുകളിലും ആറ് സംരക്ഷിത പ്രദേശങ്ങളിലും നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് (ഐ.എച്ച്.ആർ.എം.എൽ) പദ്ധതിയുടെ പ്രവർത്തനങ്ങളെ ആസ്പദമാക്കിയാണ് ശിൽപശാല നടക്കുന്നത്. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിച്ച ശിൽപശാല ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് കഴിഞ്ഞ ദിവസം (ജൂൺ 29) ഉദ്ഘാടനം ചെയ്തു.

ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതിയുടെ ഫലങ്ങൾ വിലയിരുത്തുകയും ആശയങ്ങൾ ക്രോഡീകരിച്ച് തുടർ ആസൂത്രണ – നയ രൂപീകരണ പ്രവർത്തനങ്ങൾ തയ്യാറാക്കുകയുമാണ് ശിൽപശാലയുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് സുസ്ഥിര വികസന പ്രക്രിയയിലൂടെ നടപ്പാക്കിയ പദ്ധതി ഈ മേഖലയിൽ കേരളത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ വിത്താണെന്ന് ഉദ്ഘാടനത്തിന് ശേഷം ചീഫ് സെക്രട്ടറി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: "മാധ്യമ പ്രവർത്തകരുടെ അഭിപ്രായങ്ങൾ സത്യസന്ധമാണെങ്കിൽ അംഗീകരിക്കപ്പെടും": ജോർജ് കള്ളിവയലിൽ

സ്റ്റാർട്ട് അപ്പുകൾ, നൂതന ആശയങ്ങൾ, പ്രകൃതി സംരക്ഷണം എന്നിവയിലൂടെ പൂർത്തീകരിച്ച പദ്ധതി മറ്റ് മേഖലകളിലും വിജയകരമായി നടപ്പാക്കാൻ കഴിയും. സുസ്ഥിര വികസന സൂചികയിലും, ദാരിദ്ര്യ നിർമാർജന രംഗത്തും, ആരോഗ്യ സൂചികയിലുമെല്ലാം കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ്. പ്രകൃതി വികസന സൂചികയിലും മനുഷ്യവികസന സൂചികയിലും സംസ്ഥാനത്തിന് മുന്നിൽ എത്താൻ കഴിയും. ഇത്തരം പദ്ധതികൾ ഇതിന് സാഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.എച്ച്.ആർ.എം.എൽ പദ്ധതിയിലൂടെ പുതിയ നിരവധി സ്റ്റാർട്ട്അപ്പ് ആശയങ്ങൾ യാഥാർഥ്യമാക്കപ്പെട്ടിട്ടുണ്ട്. ഐടി മേഖലയെ മാത്രം മുന്നിൽക്കണ്ടുള്ള സ്റ്റാർട്ട്അപ്പ് വികസനമായിരുന്നു ഇതുവരെ സംസ്ഥാനത്ത് നടപ്പിലാക്കിയത്. ഇത് മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏത് മേഖലയിലും സ്റ്റാർട്ട് അപ്പ് തുടങ്ങുന്നതിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്നും ഇതു സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വിവിധ പദ്ധതികൾ സംസ്ഥാനത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് മാതൃകയാണെന്ന് നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ഡോ. ടി.എൻ സീമ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് തയാറാക്കിയ കൈപ്പുസ്തകം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഡോ. ജോയ് ഇളമൺ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പിന് നൽകി പ്രകാശനം ചെയ്തു.

ശിൽപശാലയുടെ ഭാഗമായി പദ്ധതി നടപ്പാക്കിയ പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളുടെ ഉൽപന്നങ്ങൾ അണിനിരത്തി സംഘടിപ്പിക്കുന്ന പ്രദർശനം തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇന്ന് (ജൂൺ 30) നടക്കുന്ന സമാപന സമ്മേളനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

English Summary: India High Range Mountain Landscape Workshop concludes today

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds