ഇന്ത്യയിലാകെ രണ്ടു ലക്ഷം ഹെക്ടറിൽ ചെമ്മീൻ വളർത്തുന്നതായാണ് പ്രോൺ ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കണക്ക്. ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ചെമ്മീൻകൃഷി കൂടുതലായി നടക്കുന്നത് വർഷംതോറും ഇത് 20 ശതമാനം വർധിക്കുന്നുമുണ്ട്. നാലു ലക്ഷം ടൺ ചെമ്മീൻ കിട്ടുന്ന ആന്ധ്രയാണ് ഉൽപാദനത്തിൽ ഒന്നാമത്.
അടുത്ത കാലത്ത് രാജ്യാന്തര ചെമ്മീൻ വിപണിയിൽ കുത്തനെ വിലയിടിഞ്ഞത് വളർത്തുകാരെ പരിഭ്രാന്തരാക്കിയിരുന്നു.കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്നതുകൊണ്ടു മാത്രമാണ് ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്.ഉൽപാദനക്ഷമതയുെട 60 ശതമാനം മാത്രമേ നമുക്ക് കിട്ടുന്നുള്ളൂ. അതേസമയം ചൈനയും മറ്റും രോഗത്തിനു കീഴടങ്ങിയപ്പോൾ മെച്ചപ്പെട്ട ചെമ്മീൻവിത്ത് ലഭ്യമാക്കിയും ശരിയായ പരിപാലനരീതികളിലൂെടയും ഉൽപാദനം പിടിച്ചുനിർത്താൻ നമുക്ക് സാധിച്ചു.
Share your comments