
ദില്ലി: പോസ്റ്റ് ഓഫീസ് ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികയിലേക്കുള്ള ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർക്ക് indiapostgdsonline.gov.in ൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 ഒഴിവുകളാണുള്ളത്. രജിസ്ട്രേഷൻ 2022 മെയ് 2 തിങ്കളാഴ്ച മുതൽ ആരംഭിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/05/2022)
വിദ്യാഭ്യാസ യോഗ്യത
ജിഡിഎസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം. ഉദ്യോഗാർത്ഥി ഗണിതത്തിലും ഇംഗ്ലീഷിലും വിജയിച്ച പത്താം ക്ലാസ് സെക്കൻഡറി സ്‌കൂൾ പരീക്ഷ പാസായ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അതുപോലെ തന്നെ ഉദ്യോഗാർത്ഥി പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. എല്ലാ GDS പോസ്റ്റുകൾക്കും സൈക്ലിംഗിനെക്കുറിച്ചുള്ള അറിവ് ഒരു മുൻവ്യവസ്ഥയാണ്. ഒരു സ്‌കൂട്ടറോ മോട്ടോർ സൈക്കിളോ ഓടിക്കാൻ അറിയാവുന്ന ഉദ്യോഗാർത്ഥിയാണെങ്കിൽ, അത് സൈക്ലിംഗിനെക്കുറിച്ചുള്ള അറിവായി കണക്കാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (05/05/2022)
പ്രായപരിധി
അപേക്ഷകരുടെ പ്രായം 40 വയസ്സിൽ കൂടാൻ പാടില്ല. കുറഞ്ഞ പ്രായപരിധി - 18 വയസ്സ് ആണ്. പരമാവധി പ്രായപരിധി - 40 വയസ്സ്
അവസാന തീയതി
രജിസ്ട്രേഷനുള്ള അവസാന തീയതി 2022 ജൂൺ 5 ആണ്
ഒഴിവുകൾ
ഉദ്യോഗാർത്ഥികളെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണ് തെരഞ്ഞെടുക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 12000 രൂപയായിരിക്കും സാലറി. എബിപിഎം/ ഡാക് സേവകിന് 10000. പരീക്ഷയില്ല, മെറിറ്റ് ലിസ്റ്റ് പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക.
ഉദ്യോഗാർത്ഥിയുടെ മെറിറ്റ് സ്ഥാനവും സമർപ്പിച്ച പോസ്റ്റുകളുടെ മുൻഗണനയും അടിസ്ഥാനമാക്കി സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്. ഇത് നിയമങ്ങൾക്കനുസൃതമായി, എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമായിരിക്കും.
അപേക്ഷ ഓൺലൈനായി https://indiapostgdsonline.gov.in എന്ന വെബ്‌സൈറ്റിൽ സമർപ്പിക്കാം.
Share your comments