ഇന്ത്യൻ തപാൽ വകുപ്പും ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കും (IPPB) ചേർന്ന് DakPay എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി. രാജ്യമെമ്പാടുമുള്ളവർക്ക് ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് അവതരിപ്പിച്ചത്. ദാക്പേ എന്നത് വെറുമൊരു ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ മാത്രമല്ല, മറിച്ച് വിവിധ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും ഈ ആപ്പ് വഴി ലഭ്യമാക്കും.
രാജ്യത്തുടനീളമുള്ള തപാൽ നെറ്റ്‌വർക്ക് വഴിയാണ് ഇന്ത്യ പോസ്റ്റും IPPB യും ആപ്പ് വഴി പണമിടപാട് സൗകര്യം ഒരുക്കുക. ഡിജിറ്റൽ സാമ്പത്തിക സഹായത്തിനൊപ്പം ബാങ്കിംഗ് സേവനങ്ങളും ആപ്പ് വഴി ലഭ്യമാക്കും. പണം അയയ്ക്കുക (ഡിഎംടി), ക്യുആർ കോഡ് സ്കാൻ ചെയ്യുക, സാധനങ്ങൾക്കും സേവനങ്ങൾക്കുമുള്ള തുക ഡിജിറ്റലായി നൽകുക, Virtual Debit Card, UPIC എന്നി ഉപയോഗിച്ച് പണമടയ്ക്കുക, biometrics വഴി പണരഹിതമായ ഇടപാട്, AEPS, Utility Bill Payment സേവനങ്ങൾ, ഏത് ബാങ്കിൽ അക്കൗണ്ടുള്ള ഉപഭോക്താവിനും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ബാങ്കിങ് സേവനങ്ങൾ (AePS) എന്നിവ DakPay യിൽ ലഭ്യമാക്കും.
കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കിയ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കിന്റെ പ്രവർത്തനങ്ങളെ ദാക്ക്പേയുടെ ഉദ്ഘാടനവേളയിൽ മന്ത്രി ശ്രീ രവിശങ്കർ പ്രസാദ് അഭിനന്ദിച്ചു. ദാക്പേയുടെ സമാരംഭം തപാൽ വകുപ്പിന്റെ പാരമ്പര്യത്തിന് മുതൽകൂട്ടാണ്. ഈ നൂതന സേവനം ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ, ഓൺലൈൻ പേയ്‌മെന്റ്, തപാൽ ഉത്പന്നങ്ങൾ എന്നിവ ലഭ്യമാക്കുക മാത്രമല്ല, ഒപ്പം തപാൽ ധനകാര്യ സേവനങ്ങൾ വീട്ടുവാതിൽക്കൽ എത്തിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Share your comments