പോസ്റ്റ്മാൻ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (എം.ടി.എസ്), പോസ്റ്റൽ/ സോർട്ടിംഗ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
പത്താം ക്ലാസ് / പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് അപേക്ഷകൾ അയയ്ക്കാം. സ്പോർട്സ് ക്വാട്ട നിയമനമാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രൊബേഷൻ കാലാവധിയുണ്ടായിരിക്കും. ഇവർക്ക് ട്രെയിനിംഗ് നൽകും. 18 വയസിനും 27 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2021 നവംബർ 12 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
ഡൽഹി സർക്കിളിലുള്ള 221 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ indiapost.gov.in സന്ദർശിച്ച് വിശദാംശങ്ങൾ മനസ്സിലാക്കാം. നവംബർ 12 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
പോസ്റ്റ്മാൻ, പോസ്റ്റൽ/ സോർട്ടിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് അയക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ് ആണ്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് എം.ടി.എസ് തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കുക. ആർച്ചറി, ബാഡ്മിന്റൻ, സൈക്കിളിംഗ്, ക്രിക്കറ്റ്, ഷൂട്ടിംഗ്, ഗുസ്തി, വോളിബോൾ, ടെന്നിസ്, ഹോക്കി, വോളിബോൾ, ചെസ്, തുടങ്ങിയ 64 കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ളവർക്ക് സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിക്കാം.
സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ 904 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
എസ്.ബി.ഐയിൽ 2056 പ്രൊബേഷണറി ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Share your comments