ഇന്ത്യാ റബ്ബര്‍ മീറ്റ് ഫെബ്രുവരിയില്‍ മാമല്ലപുരത്ത്
റബ്ബര്‍മേഖലയിലെ പ്രശ്‌നങ്ങള്‍ കൂട്ടായി ചര്‍ച്ചചെയ്യുന്നതിനും യോജിച്ച നടപടികള്‍ കണ്ടെത്തുന്നതിനും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്അവസരമുണ്ടാകും. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ബന്ധവും കൂടുതല്‍ മെച്ചപ്പെടുത്താനും കൂടുതല്‍ ബിസിനസ്സ് അവസരങ്ങള്‍ ഉണ്ടാക്കാനുംറബ്ബര്‍സമ്മേളനം സഹായിക്കും.
ഇന്ത്യാ റബ്ബര്‍മീറ്റ് 2020 (ഐ.ആര്‍.എം. 2020) ഫെബ്രുവരി 28, 29 തീയതികളില്‍ തമിഴ്‌നാട്ടിലെ മാമല്ലപുരത്ത് റാഡിസ്സണ്‍ ബ്ലു റിസോര്‍ട്ട് ടെമ്പിള്‍ ബേയില്‍ നടക്കും. റബ്ബര്‍മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സമ്മേളനങ്ങളില്‍ അഞ്ചാമത്തേതാണ് ഇത്. കര്‍ഷകര്‍, വ്യാപാരികള്‍, ഉത്പന്ന നിര്‍മ്മാതാക്കള്‍, നയരൂപ കര്‍ത്താക്കള്‍, കാര്‍ഷികോദ്യോഗസ്ഥര്‍, സാമ്പത്തിക വിദഗ്ദ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ് സമ്മേളനം നടത്തുന്നത്.
റബ്ബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ കൂട്ടായി ചര്‍ച്ചചെയ്യുന്നതിനും യോജിച്ച നടപടികള്‍ കണ്ടെത്തുന്നതിനും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരമുണ്ടാകും. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ബന്ധവും കൂടുതല്‍ മെച്ചപ്പെടുത്താനും കൂടുതല്‍ ബിസിനസ്സ് അവസരങ്ങള്‍ ഉണ്ടാക്കാനും റബ്ബര്‍ സമ്മേളനം സഹായിക്കും. റബ്ബര്‍ ബോര്‍ഡിനെയും റബ്ബര്‍ മേഖലയിലെ പ്രമുഖ സംഘടനകളെയും അംഗങ്ങളാക്കി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യാ റബ്ബര്‍മീറ്റ് ഫോറം (ഐ.ആര്‍.എം.എഫ്.) എന്ന സൊസൈറ്റി ആണ് മീറ്റ് സംഘടിപ്പിക്കുന്നത്.
'റബ്ബര്‍ റീസര്‍ജന്‍സ് ത്രൂ ഇന്നവേഷന്‍' എന്നതായിരിക്കും ഐ.ആര്‍.എം. 2020- ന്റെ വിഷയം. റബ്ബര്‍മേഖലയുടെ ഉജ്ജീവനത്തിന് സഹായകമായ നൂതനമാര്‍ഗ്ഗങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് രാജ്യാന്തരതലത്തില്‍ അറിയപ്പെടുന്ന വിദഗ്ധരായിരിക്കും സംസാരിക്കുക. വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചകളും ഉണ്ടായിരിക്കും. റബ്ബര്‍കൃഷി, സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ പുതിയ മാര്‍ഗ്ഗങ്ങളും കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളവരുടെ അവതരണങ്ങള്‍ മീറ്റിലെ പ്രധാന ഭാഗമായിരിക്കും.
ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 500 പ്രതിനിധികള്‍ ഐ.ആര്‍.എം. 2020-ല്‍ പങ്കെടുക്കും.
English Summary: India rubber meet 2020 in Mamallapuram
Share your comments