വ്യോമസേനയിൽ അഗ്നിവീറുമാരെ നിയമിക്കുന്നു. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. 4 വർഷമാണു നിയമനം. ആകെ 3500 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. നവംബർ 7 മുതൽ ഓൺലൈൻ അപ്ലിക്കേഷൻ തുടങ്ങിയിട്ടുണ്ട്. താൽപ്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റായ https://agnipathvayu.cdac.in ൽ അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/11/2022)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് നവംബർ 23 വരെ അപേക്ഷിക്കാവുന്നതാണ്. ജനുവരി 18 മുതൽ 24 വരെ ഓൺലൈൻ ടെസ്റ്റ് നടത്തും - https://agnipathvayu.cdac.in.
വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട വാർത്തകൾ: അറ്റോമിക് മിനറൽസ് ഡയറക്‌ടറേറ്റിൽ വിവിധ തസ്‌തികകളിലായി 321 ഒഴിവുകൾ
50% മാർക്കോടെ സയൻസ് / സയൻസ് ഇതര പ്ലസ് ടു; ഇംഗ്ലിഷിന് 50% മാർക്ക്. അല്ലെങ്കിൽ 50% 50% മാർക്കോടെ 3 വർഷ ഡിപ്ലോമ (മെക്കാനിക്കൽ /ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ / കംപ്യൂട്ടർ സയൻസ് / ഇൻസ്ട്രുമെന്റേഷൻ / ഐടി) അല്ലെങ്കിൽ 2 വർഷ വൊക്കേഷനൽ കോഴ്സ്. ഇംഗ്ലിഷിന് 50% മാർക്ക് വേണം. ഡിപ്ലോമ / വൊക്കേഷനൽ കോഴ്സിന് ഇംഗ്ലിഷ് വിഷയമല്ലെങ്കിൽ പ്ലസ് ടു /പത്താം ക്ലാസിൽ ഇംഗ്ലിഷിന് 50 % മാർക്ക് വേണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/11/2022)
പ്രായപരിധി
എൻറോൾ ചെയ്യുന്ന സമയത്ത് 21 വയസ്സായിരിക്കണം. 2002 ജൂൺ 27– 2005 ഡിസംബർ 27 കാലയളവിൽ ജനിച്ചവരാകണം.
ഫീസ്
250 രൂപ
Share your comments