1. News

കോഫി വില കുറഞ്ഞു, തോട്ടങ്ങള്‍ പ്രതിസന്ധിയില്‍

കോവിഡ് ലോകത്തെ ഗ്രസിച്ച 2020 ല്‍ യൂറോപ്പിലെ മിക്ക റസ്റ്ററന്റുകളും അടച്ചിടുകയും ടൂറിസം മേഖല നിശ്ചലമാവുകയും ചെയ്തതോടെ കോഫിയുടെ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു. Arabica യുടെയും Robusta-യുടെയും വില മുന്‍വര്‍ഷത്തേക്കാള്‍ വലിയ കുറവാണ് കാണിക്കുന്നത്. അറബിക്ക 15 കിലോ ബാഗ് 2019 ല്‍ 11,000 രൂപ ലഭിച്ചിരുന്നത് ഇപ്പോള്‍ 9,600 ആയി കുറഞ്ഞു.

Ajith Kumar V R

കോവിഡ് ലോകത്തെ ഗ്രസിച്ച 2020 ല്‍ യൂറോപ്പിലെ മിക്ക റസ്റ്ററന്റുകളും അടച്ചിടുകയും ടൂറിസം മേഖല നിശ്ചലമാവുകയും ചെയ്തതോടെ കോഫിയുടെ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു. Arabica യുടെയും Robusta-യുടെയും വില മുന്‍വര്‍ഷത്തേക്കാള്‍ വലിയ കുറവാണ് കാണിക്കുന്നത്. അറബിക്ക 15 കിലോ ബാഗ് 2019 ല്‍ 11,000 രൂപ ലഭിച്ചിരുന്നത് ഇപ്പോള്‍ 9,600 ആയി കുറഞ്ഞു. റോബസ്റ്റയുടെ വില ഇപ്പോള്‍ 15 കിലോ ബാഗിന് 5,600 രൂപ മാത്രമാണ്. യൂറോപ്പില്‍ വീണ്ടും രോഗഭീതി വന്നതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കയാണ്. ഇതോടെ വില ഇനിയും കുറയാനാണ് സാധ്യതയെന്ന് Karnataka Planters Association (KPA) ആശങ്കപ്പെടുന്നു. സാമ്പത്തിക മാന്ദ്യം വരുന്നതോടെ ഇന്ത്യയുടെ പ്രീമിയം കോഫിക്കു പകരം വില കുറഞ്ഞ കോഫി കമ്പോളം പിടിക്കുമെന്നും തോട്ടമുടകള്‍ ആശങ്കപ്പെടുന്നു.

 കാപ്പിയുടെ കയറ്റുമതിയില്‍ ഇതുവരെ 200 കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഇത് 700 കോടി വരെയാകാം എന്നാണ് കണക്കുകള്‍ പറയുന്നത്. മോശം കാലാവസ്ഥയും മഹാമാരിയുടെ ഫലമായി ജോലിക്കാരെ ലഭിക്കാനില്ലാത്തതും മൂലം കര്‍ണ്ണാടകത്തിലെ 60-70 ശതമാനം തോട്ടങ്ങളും പ്രതിസന്ധിയിലാണ്. ഇന്ത്യയില കാപ്പിയുടെ 70 ശതമാനവും ഉത്പ്പാദിപ്പിക്കുന്നതും കര്‍ണ്ണാടകമാണ്. 2018-19 ലെ ആഭ്യന്തര ഉത്പ്പാദനം 3,19,500 മെട്രിക് ടണ്‍ ആയിരുന്നത് 2019-20 ല്‍ 2,98,000 ആയി കുറഞ്ഞിട്ടുണ്ട്. 5 ലക്ഷം വരുന്ന തൊഴിലാളികളില്‍ പകുതിയും അതിഥിത്തൊഴിലാളികളാണ് എന്നതും കോവിഡ് കാലത്ത് നാട്ടില്‍ പോയവര്‍ തിരികെ എത്തിയിട്ടില്ലെന്നതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. ഇവര്‍ തിരികെ എത്തിയില്ലെങ്കില്‍ സമയത്ത് കാപ്പി പറിക്കാനും പ്രോസസ് ചെയ്യാനും കഴിയാതെ വരുമെന്നും KPA ചെയര്‍മാന്‍ Shirish Vijayendra പറയുന്നു.

ബ്രഹ്മഗിരി കോഫി യൂനിറ്റ്

കോഫി വില കുറഞ്ഞു, തോട്ടങ്ങള്‍

Coffee prices have fallen, and plantations are in crisis

 Demand for coffee has plummeted in 2020, when most restaurants in Europe closed and the tourism sector stagnated. The prices of Arabica and Robusta are much lower than in the previous year. The Arabica 15 kg bag received Rs 11,000 in 2019 has now been reduced to Rs 9,600. Robusta is currently priced at Rs 5,600 per 15 kg bag. The lockdown has been announced following the recurrence of the disease in Europe. The Karnataka Planters Association (KPA) is concerned that this could lead to further fall in prices. The planters are also worried that with the onset of the recession, the premium coffee of India may be replaced by cheaper coffee. Coffee exports have so far lost Rs 200 crore. It is estimated that this could be up to Rs 700 crore.

 About 60-70 per cent of the plantations in Karnataka are in crisis due to bad weather and unavailability of labor as a result of the epidemic. Karnataka produces about 70% of India's coffee. Domestic production has declined from 3,19,500 metric tonnes in 2018-19 to 2,98,000 metric tonnes in 2019-20. The crisis is exacerbated by the fact that half of the 5 lakh workers are guest workers and those who left the country during the Covid period have not returned. If they do not return, planters will not be able to pick and process coffee on time, said KPA chairman Shirish Vijayendra.

English Summary: Indian coffee price declines,plantations facing challenges

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds