<
  1. News

ഇനി എട്ടിനം പുതിയ ചോള ഇനങ്ങള്‍ കൂടി

വ്യത്യസ്ത കാലാവസ്ഥയ്ക്കും വ്യത്യസ്തമായ മണ്ണിനും അനുയോജ്യമായ 8 പുതിയ ഹൈബ്രിഡ് (hybrid)ചോള ഇനങ്ങള്‍ വികസിപ്പിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 കാര്‍ഷിക ശാസ്ത്രജ്ഞര്‍ പങ്കെടുത്ത ഡിജിറ്റല്‍ വര്‍ക്ക്‌ഷോപ്പിലാണ് ഇത് സംബ്ബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കോവിഡ് കാലത്തും സജീവമായ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചോളം ഗവേഷകരെ ICAR Director General Trilochan Mohapatra അഭിനന്ദിച്ചു. മികച്ച വിളവ്,ഗുണമേന്മയുള്ള വിളവ്,ഉയര്‍ന്ന നിലനില്‍പ്പുളള അതിജീവനത്തിനുതകുന്ന ഹൈബ്രിഡുകള്‍ എന്നിവയില്‍ അതീവശ്രദ്ധ പുലര്‍ത്താന്‍ അദ്ദേഹം ലൂധിയാനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെയ്‌സ് റിസര്‍ച്ച് (Indian Institute of maize research) ലെ ശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്തു. ഭാവിയില്‍ ഇന്ത്യയുടെ പ്രധാന ഭക്ഷണമാകത്തക്ക നിലയില്‍ ചോളത്തെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പുതുതായി വികസിപ്പിച്ച ഹൈബ്രിഡ് ഇനങ്ങള്‍ എപ്പോള്‍ എവിടെയെല്ലാം ഈ വര്‍ഷം ഉപയോഗിക്കാം എന്നത് സംബ്ബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.

Ajith Kumar V R
df

 വ്യത്യസ്ത കാലാവസ്ഥയ്ക്കും വ്യത്യസ്തമായ മണ്ണിനും അനുയോജ്യമായ 8 പുതിയ ഹൈബ്രിഡ് (hybrid)ചോള ഇനങ്ങള്‍ വികസിപ്പിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 കാര്‍ഷിക ശാസ്ത്രജ്ഞര്‍ പങ്കെടുത്ത ഡിജിറ്റല്‍ വര്‍ക്ക്‌ഷോപ്പിലാണ് ഇത് സംബ്ബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കോവിഡ് കാലത്തും സജീവമായ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചോളം ഗവേഷകരെ ICAR Director General Trilochan Mohapatra അഭിനന്ദിച്ചു.

മികച്ച വിളവ്,ഗുണമേന്മയുള്ള വിളവ്,ഉയര്‍ന്ന നിലനില്‍പ്പുളള അതിജീവനത്തിനുതകുന്ന ഹൈബ്രിഡുകള്‍ എന്നിവയില്‍ അതീവശ്രദ്ധ പുലര്‍ത്താന്‍ അദ്ദേഹം ലൂധിയാനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെയ്‌സ് റിസര്‍ച്ച് (Indian Institute of maize research) ലെ ശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്തു. ഭാവിയില്‍ ഇന്ത്യയുടെ പ്രധാന ഭക്ഷണമാകത്തക്ക നിലയില്‍ ചോളത്തെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പുതുതായി വികസിപ്പിച്ച ഹൈബ്രിഡ് ഇനങ്ങള്‍ എപ്പോള്‍ എവിടെയെല്ലാം ഈ വര്‍ഷം ഉപയോഗിക്കാം എന്നത് സംബ്ബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.

 മക്ക ആപ്പ്

 ചോളകര്‍ഷകര്‍ക്കും ഈ രംഗത്തെ വ്യവസായികള്‍ക്കും മറ്റുള്ളവര്‍ക്കും ഗുണകരമാകുന്ന ഒരു bilingual മൊബൈല്‍ ആപ്പും ചടങ്ങില്‍ പ്രകാശിപ്പിച്ചു. 'Makka' എന്നു പേരുളള ആപ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും.

വീഡിയോയും സ്ഥിരവിവരങ്ങളും (static ) പുത്തന്‍ സവിസേഷതകളും ( dynamic featurse) ഉള്‍ക്കൊള്ളുന്ന ആപ്പ് വിവധയിനം ചോളങ്ങള്‍, കീടങ്ങള്‍ക്കുള്ള പ്രതിവിധി, വളം ഉപയോഗിക്കേണ്ട രീതി, കീടനാശിനി പ്രയോഗത്തിലെ കൃത്യത, വിള ഇറക്കേണ്ടതും സംരക്ഷിക്കേണ്ടതുമായ രീതികള്‍, യന്ത്ര ഉപയോഗരീതി, വാര്‍ത്തകള്‍, പുത്തന്‍ അറിവുകള്‍ , കര്‍ഷകര്‍ക്കുള്ള ഉപദേശങ്ങള്‍ എന്നിവ ലഭ്യമാക്കുന്നു.

g

ചോളത്തിന്റെ പ്രാധാന്യം

 നെല്‍കൃഷിയെ തുടര്‍ന്ന് കൃഷിപ്പണിചെയ്യാതെയുളള ചോളകൃഷി (zero tilled maize cultivation), സെന്‍സര്‍ അടിസ്ഥാന നൈട്രജന്‍ മാനേജ്‌മെന്റ്(sensor based nitrogen management), കളനിയന്ത്രണം ( post emergence of weed control)വളത്തിന്റെ കൃത്യതയാര്‍ന്ന ഉപയോഗം (input use efficiency),അനാവശ്യ ജോലികളുടെ ഒഴിവാക്കല്‍( reducing drudgery) എന്നിവയും വര്‍ക്ക്‌ഷോപ്പ് ചര്‍ച്ച ചെയ്തു.

മുന്‍വര്‍ഷം ചോളകര്‍ഷകരെ ചതിച്ച Fall Armyworm(FAW) ഈ വര്‍ഷം വരാതിരിക്കാനുളള മുന്‍കരുതലുകളും ചര്‍ച്ച ചെയ്തു. പതിനായിരം കര്‍ഷകര്‍ക്ക് ഗുണപ്പെടുന്ന 102 പരിശീലനങ്ങള്‍ ഇതുവരെനടന്നതായും യോഗത്തില്‍ റിപ്പോര്‍ട്ടു ചെയ്തു.

1500 ഹെക്ടറിലാണ് ഈ വര്‍ഷം ചോള ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാനുളള ഫീല്‍ഡ്തല പരിശീലനങ്ങള്‍ നടന്നത്.

മനുഷ്യര്‍ക്കുള്ള ഭക്ഷണം എന്ന നിലയില്‍ മാത്രനല്ല കോഴിത്തീറ്റ,കാലിത്തീറ്റ എന്നിവയുടെ അടിസ്ഥാന വസ്തു എന്ന നിലയിലും എത്തനോള്‍(ethanol) എന്ന ഹരിത ഇന്ധന(green fuel) ഉത്പ്പാദനത്തിലും നിര്‍ണ്ണായക പങ്കാണ് ചോളത്തിനുള്ളത്. ഇതിനുപുറമെ സ്വീറ്റ് കോണ്‍,ബേബി കോണ്‍, പോപ്‌കോണ്‍ എന്നിവയ്ക്കും വലിയ പ്രചാരമാണ് ലഭിച്ചുവരുന്നത്.

 ചോളം ഗുണമേന്മയില്‍ മുന്നില്‍

 മലയാളി വ്യാപകമായി കൃഷി ചെയ്യുകയും ഭക്ഷണമാക്കുകയും ചെയ്യേണ്ട സവിശേഷതയാര്‍ന്ന ഒരു ഭക്ഷ്യവിഭവമാണ് ചോളം. പൊസിയേ കുടുംബത്തില്‍ പെട്ട ചോളത്തില്‍ മക്കച്ചോളവും മണിച്ചോളവും ഉള്‍പ്പെടുന്നു. ചോളം ഏറ്റവും അധികം കൃഷി ചെയ്യുന്നത് അമേരിക്കന്‍ ഐക്യനാടുകളിലാണ്. ഇന്ത്യയില്‍ പഞ്ചാബ്, ഹരിയാന, ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നു.

  • വിറ്റാമിനും നാരുകളും മിനറല്‍സും അടങ്ങിയ ഭക്ഷണമാണ് ചോളം.

  • നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം തടയുകയും ദഹനം കാര്യക്ഷമമാക്കുകയും ചെയ്യും.

  • പ്രമേഹരോഗികള്‍ ദിവസവും ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

  • ചോളത്തില്‍ വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ കാഴ്ച കുറവ് പരിഹരിക്കാനും ഉപകരിക്കും.

  • ഗര്‍ഭിണികള്‍ ചോളം കഴിച്ചാല്‍ കുഞ്ഞിന് നല്ല ഭാരവും പ്രതിരോധശേഷിയും ലഭിക്കും.

  • ഹൃദയസംബ്ബന്ധമായ അസുഖങ്ങള്‍ക്ക് ഉത്തമമാണ് ചോളം.

  • അനീമിയ തടയാനും ഉപകരിക്കും.

  • ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സര്‍ വരാതിരിക്കാനും സഹായിക്കും.

  • ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രക്തസമ്മര്‍ദ്ദം ഒഴിവാക്കാനും സഹായിക്കുന്നു.

 

English Summary: Indian Institute of Maize developed 8 new hybrid varieties of maize

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds