ഇന്ത്യൻ നേവിയിൽ, ആർട്ടിഫിഷ്യൽ അപ്രന്റീസ്, സീനിയർ സെക്കൻഡറി റിക്രൂട്ട്സ് എന്നീ തസ്തികകളിലായുള്ള 2500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ഫെബ്രുവരി ബാച്ചിലേക്കാണ് നിയമനം.
ഓഫീസർ, സെയ്ലർ, സിവിലിയൻ എന്നി മൂന്ന് വിഭാഗങ്ങളിലുള്ള തസ്തികകളാണ് ഇന്ത്യൻ നേവിയിലുള്ളത്. ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ്. ഇതിനായി യു.പി.എസ്.സി ഡിഫൻസ് സർവീസ് സർവീസ് പരീക്ഷ നടത്തുന്നുണ്ട്.
ആർട്ടിഫിസർ അപ്രന്റീസ്
ആർട്ടിഫിസർ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ Maths, Physics, Chemistry/Biology/Computer Science എന്നിവ പഠിച്ച് 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. 1-2-2002 നും 31-01-2005നും ഇടയിൽ ജനിച്ചവരായിരിക്കണം.
സീനിയർ സെക്കൻഡറി റിക്രൂട്സ്
Maths, Physics, Chemistry/Biology/Computer Science എന്നിവ പഠിച്ച് 60 ശതമാനത്തിൽ കുറയാത്ത മാർക്കടെ പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് സീനിയർ സെക്കൻഡറി റിക്രൂട്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. 1-2-2002 നും 31-1-2005നും ഇടയിൽ ജനിച്ചവരായിരിക്കണം.
ഓൺലൈനായി അപേക്ഷിക്കാം
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒക്ടോബർ 16ന് രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ഒക്ടോബർ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദ വിവരങ്ങൾക്ക് https://www.joinindiannavy.gov.in സന്ദർശിക്കുക.
മൂന്ന് ഘട്ടങ്ങൾ
ഓൺലൈൻ പരീക്ഷ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഓൺലൈൻ ടെസ്റ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10,000 പേർക്ക് ഫിസിക്കൽ ടെസ്റ്റുണ്ടായിരിക്കും. യോഗ്യത നേടുന്നവർക്കായി മെഡിക്കൽ ടെസ്റ്റ് നടത്തും.
പരീക്ഷ എങ്ങനെ?
കഴിഞ്ഞ വർഷത്തെ രീതി അനുസരിച്ച് ഓൺലൈനായാണ് പരീക്ഷ നടക്കുന്നത്. 100 മാർക്കിന്റെ പരീക്ഷയാണ്. 100 ചോദ്യങ്ങളുണ്ടാവും. 60 മിനിറ്റാണ് ദൈർഘ്യം. ഇംഗ്ലീഷ്, ഹിന്ദി മീഡിയങ്ങളിൽ ചോദ്യങ്ങളുണ്ടായിരിക്കും. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കിങ്ങുണ്ട്. ഒരു തെറ്റുത്തരത്തിന് 1 മാർക്ക് കുറയും.
ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്
യോഗ്യത നേടാൻ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമാണ്. 7 മിനിറ്റിൽ 1.6 കിലോമീറ്റർ ദൂരം ഓടണം ഇതിന് പുറമെ 20 സിറ്റ് അപ്പ്, 10 പുഷ് അപ്പ് എന്നിവ എടുക്കേണ്ടതുണ്ട്. കായിക മേഖലകളിൽ നിന്നുള്ളവർക്ക് മുൻഗണനയുണ്ട്.
മെഡിക്കൽ യോഗ്യതകൾ
കുറഞ്ഞത് 157 സെന്റിമീറ്റർ നീളമുണ്ടായിരിക്കണം. കണ്ണട വെച്ചോ വെക്കാതെയോ 6/6 കാഴ്ച്ച ശക്തിയുണ്ടായിരിക്കണം. ശരീരത്തിൽ ടാറ്റു ഉണ്ടാവാൻ പാടില്ല. കൈത്തണ്ടയിൽ ടാറ്റു അനുവദിക്കും.
ട്രെയിനിംഗ്
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 14,600 രൂപ സ്റ്റൈപ്പന്റോടെ ട്രെയിനിംഹ് ആരംഭിക്കും. 2022 ഫെബ്രുവരിയിലാണ് ട്രെയിനിംഗ് ആരംഭിക്കുക. ട്രെയിനിംഗ് പൂർത്തിയാക്കുന്നവർക്ക് ലെവൽ-3 യിൽ നിയമനം ലഭിക്കും. ഈ കാലയളവിൽ 21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പള സ്കെയിൽ. ലെവൽ 8 വരെ സ്ഥാനക്കയറ്റം ലഭിക്കും. മാസം 1 ലക്ഷം രൂപയാണ് ലെവൽ 8 ന്റെ ശമ്പളം.
ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) തസ്തികയിൽ ഒഴിവ്
Share your comments